Image

പടിയൂരില്‍ സിപിഎം ഓഫീസിനു നേരെ ആക്രമണം

Published on 28 May, 2012
പടിയൂരില്‍ സിപിഎം ഓഫീസിനു നേരെ ആക്രമണം
ഇരിങ്ങാലക്കുട: പടിയൂരില്‍ സിപിഎം പാര്‍ട്ടി ഓഫീസിനു നേരെ ആക്രമണം. പടിയൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. രണ്ട് മണിയോടെ ഓട്ടോ റിക്ഷയിലെത്തിയ സംഘം സമീപത്തെ വഴിവിളക്കിന്റെ വൈദ്യുതി ബന്ധം വിഛേദിച്ചശേഷം വടികള്‍കൊണ്ടാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തിരിക്കുന്നത്. ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദം കേട്ട് പരിസരത്തെ വീട്ടിലുണ്ടായിരുന്നവര്‍ എണീറ്റ് വന്നപ്പോഴെക്കും ഓഫീസിനു കുറച്ചകലെ മാറ്റി നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയില്‍ കയറി സംഘം രക്ഷപെട്ടു. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രാവിലെ എടത്തിരിഞ്ഞിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക