Image

കേരളത്തിന് കുമ്പിളിൽ തന്നെ: രണ്ടാം ഘട്ടത്തില്‍ (ജൂണ്‍ 15 വരെ) കേരളത്തിലേക്കു വിമാനമില്ല

Published on 27 May, 2020
കേരളത്തിന് കുമ്പിളിൽ തന്നെ:  രണ്ടാം ഘട്ടത്തില്‍ (ജൂണ്‍ 15 വരെ) കേരളത്തിലേക്കു വിമാനമില്ല
വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ കേരളത്തിലേക്കു വിമാനമില്ല. ജൂണ്‍ 15 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 11 സര്‍വീസുകള്‍ അമേരിക്കയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നു ഇന്ത്യയിലേക്കു പോകുന്നു. (ലിസ്റ്റ് താഴെ കാണുക.) പക്ഷെ കേരളം കേന്ദ്രത്തിലെ വേന്ദ്രന്മാരുടെ കണ്ണില്‍ പെട്ടിട്ടില്ല.

കേരളീയരായ 3095 പേരടക്കം 24,000 പേരാണു അമേരിക്കയില്‍ നിന്നു ഇന്ത്യയിലേക്കു പോകാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മെയ് 23-നു കേരളത്തിലേക്കു സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഒരു വിമാനം പോയി-102 പേരുമായി.

ബാക്കിയുള്ളവര്‍ക്ക് ഇന്ത്യയിലെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങാം. അവിടെ വലിയ തുക നിത്യേന കൊടുത്ത് 14 ദിവസം ക്വാറന്റൈന്‍ ചെയ്തുവേണം പിന്നീട് കേരളത്തിലെത്താന്‍. അമേരിക്കയില്‍ നിന്നുള്ള വണ്‍ വേ ടിക്കറ്റിറ്റിനു കുറഞ്ഞത് 1360 ഡോളര്‍ എയര്‍ ഇന്ത്യ വാങ്ങുന്നുമുണ്ട്.

കേരളത്തിലേക്കു പോകാന്‍ ഇനി കാത്തിരിക്കുന്ന മൂവായിരത്തോളം പേര്‍ക്ക് എന്നു പോകാനൊക്കുമെന്നു ഒരു സൂചനയുമില്ല. വിമാന പട്ടികയിലും സമയത്തിലും മാറ്റം വരാമെന്ന് എംബസിയുടെ വെബ് സൈറ്റില്‍ പറയുന്നുണ്ട്.

ഒരു വിമാനം കേരളത്തിലേക്കും വിടാമായിരുന്നു. സംസ്ഥാന സര്‍ക്കാറിനോടുള്ള ദേഷ്യം പവം പ്രവാസിയുടെ മേല്‍ വേണോ?

ചുരുക്കം ഒ.സി.ഐ. കാര്‍ഡുകാര്‍ക്ക് ഇപ്പോള്‍ പോകാം. അവര്‍ക്ക് പ്രത്യേക വിസയൊന്നും എടുക്കേണ്ടതില്ല എന്നൊരാനുകൂല്യമുണ്ട്
എംബസി വെബ്‌സൈറ്റ് കാണുക:
കേരളത്തിന് കുമ്പിളിൽ തന്നെ:  രണ്ടാം ഘട്ടത്തില്‍ (ജൂണ്‍ 15 വരെ) കേരളത്തിലേക്കു വിമാനമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക