Image

ചിറത്തിലാട്ട് ഡോ. ബിജി മര്‍ക്കോസ് അച്ചന്റെ കബറടക്ക ശുശ്രൂഷ മെയ് 30 ന് നടക്കും

ബിജു വെണ്ണിക്കുളം Published on 27 May, 2020
ചിറത്തിലാട്ട് ഡോ. ബിജി മര്‍ക്കോസ് അച്ചന്റെ കബറടക്ക ശുശ്രൂഷ മെയ് 30 ന് നടക്കും
 ലണ്ടന്‍ : കോവിഡ് രോഗികള്‍ക്ക് മാനസികാരോഗ്യം നല്‍കി ശുശ്രൂഷിച്ചു കൊണ്ട് 2020 മെയ് 6 ന് ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട യാക്കോബായ സുറിയാനി സഭയുടെ ചിറത്തിലാട്ട് ഡോ. ബിജി മര്‍ക്കോസ് അച്ചന്റെ കബറടക്ക ശുശ്രൂഷ യു.കെ യിലെ വര്‍ത്തിങിലുള്ള ഡറിങ്ടണ്‍ സെമിത്തേരിയില്‍ 2020 മെയ് 30 ശനിയാഴ്ച നടക്കും. 
യു.കെ യിലെ യാക്കോബായ സുറിയാനി സഭ കൗണ്‍സില്‍ കബറടക്ക ശുശ്രുഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യു.കെ പാത്രിയാര്‍ക്കല്‍ വികാരി ഡോ. മോര്‍ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് സഭ ചടങ്ങുകള്‍ സംഘടിപ്പിക്കുക.
ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് 30 ന് രാവിലെ 7.15 നു വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെടും. തുടര്‍ന്ന് 8.30 മണിക്ക് അച്ചന്റെ ഭൗതീകശരീരം എത്തുന്നതോടെ കബറടക്ക ശുശ്രുഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് വര്‍ത്തിങ് ഡറിങ്ട്ടണ്‍ സെമിത്തേരിയില്‍ കബറടക്കം നടത്തപ്പെടും.



ചിറത്തിലാട്ട് ഡോ. ബിജി മര്‍ക്കോസ് അച്ചന്റെ കബറടക്ക ശുശ്രൂഷ മെയ് 30 ന് നടക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക