Image

പ്രവാസികളുടെ ക്വാറന്റീന് പണം: പ്രതിഷധം ശക്തമായപ്പോള്‍ ഇളവ് വരുത്താനൊരുങ്ങി സര്‍ക്കാര്‍

Published on 27 May, 2020
പ്രവാസികളുടെ ക്വാറന്റീന് പണം: പ്രതിഷധം ശക്തമായപ്പോള്‍ ഇളവ് വരുത്താനൊരുങ്ങി സര്‍ക്കാര്‍

വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയേക്കും. സാമ്ബത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പുനരാലോചനയുടെ സാദ്ധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്. പ്രവാസ ലോകത്ത് നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആദ്യ ഏഴ് ദിവസത്തെ ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നതില്‍ മാറ്റം വരുത്തിയെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. 


പാവപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരും ഉള്‍പ്പെടെ വിദേശത്ത് തിരിച്ചെത്തുന്ന എല്ലാവരും ഇനി മുതല്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. 


കേന്ദ്രം ഇറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ലക്ഷക്കണക്കിന് പേര്‍ സംസ്ഥാനത്തേക്ക് എത്തുമ്ബോഴുണ്ടാകുന്ന സാമ്ബത്തിക ബാദ്ധ്യതയും സര്‍ക്കാര്‍ പ്രശ്നമായി ചൂണ്ടിക്കാണിച്ചിരുന്നു. 


എന്നാല്‍ ഇതിനെതിരെ പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെയാണ് മുന്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സാമ്ബത്തിക ബുദ്ധിമുട്ട് നേരിട്ട് തിരികെയെത്തുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കേണ്ടതില്ലെന്ന ധാരണ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായതായാണ് സൂചന. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.


ഈ മാസം 24-ന് കേന്ദ്രആഭ്യന്തമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പണം ഈടാക്കി ക്വാറന്‍റൈന്‍ ഒരുക്കണമെന്ന് പറയുന്നുണ്ട്. അകെ 14 ദിവസത്തെ നിരീക്ഷണമാണ് വേണ്ടത്. 


7 ദിവസം സര്‍ക്കാര്‍ സംവിധാനത്തിലും 7 ദിവസം വീട്ടിലും. ഇതില്‍ 7 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തിന് പണം ഈടാക്കാമെന്നാണ് കേന്ദ്രനിര്‍ദേശം. 11189 പേരാണ് ഇതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയത്. ഇതില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പോയവരില്‍ ഭൂരിപക്ഷം പേരും സൗജന്യ നിരീക്ഷണത്തിലാണ്. 600 പേരാണ് പണം അടച്ച്‌ താമസസൗകര്യം നേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക