Image

ആര്‍. ശ്രീലേഖ ഫയര്‍ ഫോഴ്സ് മേധാവി

Published on 27 May, 2020
ആര്‍. ശ്രീലേഖ ഫയര്‍ ഫോഴ്സ് മേധാവി
തിരുവനന്തപുരം: ഐ.എ.എസിന് പിറകെ ഐ.പി.എസ് തലത്തിലും സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തി. ആര്‍. ശ്രീലേഖയെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം.

 ഗതാഗത കമീഷണറായി എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ നിയമിച്ചു. ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍. ശങ്കര്‍ റെഡ്ഢി എന്നിവര്‍ക്ക് ഡി.ജി.പി പദവി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക