Image

ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകും

Published on 27 May, 2020
ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകും

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുന്നു. നാലാംഘട്ട ലോക്ക് ഡൗണ്‍ പൂര്‍ത്തിയായ ഉടന്‍ രണ്ടാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടിയേക്കും. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയാവും ലോക്ക് ഡൗണ്‍ നീട്ടുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ലോക്ക് ഡൗണിന് ഒരു പൊതുരീതി ഉണ്ടാകുമെങ്കിലും നിയന്ത്രണങ്ങളും അധികാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് നീക്കം. അരാധനാലയങ്ങള്‍ തുറക്കുന്നതിനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും മാളുകളും മറ്റും തുറക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയും. നിലവില്‍ ജൂണ് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിച്ചുണ്ട്. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളും തീരുമാനം എടുക്കട്ടെ എന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളത്.


രാജ്യത്തെ സാമ്ബത്തിക അവസ്ഥ വളരെ പരിതാപകരമായ നിലയിലാണ്. വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് പോയി. ഇനിയും അടഞ്ഞുകിടന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. പൊതുഗതാഗതം പൂര്‍ണ തോതിലായാലെ ജനജീവിതം സാധാരണ നിലയിലെത്തു. 


ഇതിനാല്‍ കൊവിഡ് രൂക്ഷമായ മേഖലയില്‍ ലോക്ക്ഡൗണില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റ് മേഖലകളില്‍ പരമാവധി തുറക്കുകയാകും ചെയ്യുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക