Image

പിതാവിന്​ വേണ്ടി സൈക്കിളോടിച്ച ജ്യോതിക്കിനി പഠിക്കാം, സൈക്കിളിങ്​ മത്സരങ്ങളിൽ മാറ്റുരക്കാം

Published on 27 May, 2020
പിതാവിന്​ വേണ്ടി സൈക്കിളോടിച്ച ജ്യോതിക്കിനി പഠിക്കാം, സൈക്കിളിങ്​ മത്സരങ്ങളിൽ മാറ്റുരക്കാം
ന്യൂഡല്‍ഹി: ലോക്​ഡൗണില്‍ വാഹനസൗകര്യമില്ലാതായതോടെ, പരിക്കേറ്റ പിതാവിനെയും പിന്നിലിരുത്തി 1200കി.മി ദൂരം സൈക്കിള്‍ ചവിട്ടിയ  15 വയസുകാരി ജ്യോതിയെ അത്ര പെ​ട്ടെന്ന്​ മറക്കാനിടയില്ല. 

ഗുരുഗ്രാമില്‍ നിന്ന്​ ബിഹാറിലെ ദര്‍ഭാംഗയിലേക്കുള്ള ജ്യോതിയുടെ സൈക്കിള്‍ യാത്രയുടെ ഖ്യാതി കരയും കടലും കടന്ന്​ ഇവാന്‍ക ട്രംപി​​െന്‍റ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വരെ എത്തിയിരുന്നു. രാജ്യത്ത്​ ജ്യോതി താരമായതോടെ നല്ല വിദ്യാഭ്യാസമെന്ന അവളുടെ സ്വപ്​നമാണ്​പൂവണിയുന്നത്​​. 

ദര്‍ഭാംഗ ജില്ല മജിസ്​ട്രേറ്റ്​ എസ്​.എം. ത്യാഗരാജന്‍ ഇടപെട്ട്​ സ്കൂളില്‍ പ്രവേശനം വീണ്ടും ലഭിച്ചതോടെ പാതി വഴിയിൽ നിലച്ച വിദ്യാഭ്യാസം വീണ്ടും തുടരാൻ അവൾ തീരുമാനിച്ചിരിക്കുകയാണ്​​. ഒമ്പതാംക്ലാസിൽ ജ്യോതിക്ക്​ പ്രവേശനം ലഭിച്ചു.

 പഠിക്കാനും സൈക്കിൾ മത്സരത്തിൽ പ​​ങ്കെടുക്കാനുമുള്ള ആഗ്രഹം അവൾ പങ്കുവെച്ചിരുന്നെന്ന്​ ത്യാഗരാജൻ പറഞ്ഞു. ജ്യോതിയുടെ സൈക്കിൾ ചവിട്ടാനുള്ള കഴിവ്​ മനസ്സിലാക്കിയതോടെ രാജ്യത്തിന്​ വേണ്ടി ദീർഘ ദൂര സൈക്കിളിങ്​ മത്സരങ്ങളിൽ മാറ്റുരക്കാനുള്ള വാഗ്​ദാനവുമായി ഇന്ത്യൻ സൈക്കിളിങ്​ ഫെഡറേഷനും എത്തിയിരുന്നു. അവളുടെ സ്വപ്​ന സാക്ഷാത്​ക്കാരം അധികൃതർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക