Image

കോവിഡ് 19: മുംബൈയില്‍ രോഗവ്യാപനം കൂടുന്നു, ചൊവ്വാഴ്ച 39 മരണം

Published on 26 May, 2020
കോവിഡ് 19: മുംബൈയില്‍ രോഗവ്യാപനം കൂടുന്നു, ചൊവ്വാഴ്ച 39 മരണം
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച 2019 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 97 പേര്‍ മരിച്ചു. 39 പേരും മരിച്ചത് മുംബൈയിലാണ്. സംസ്ഥാനത്ത് ഇതുവരെ 54,758 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 36,012 പേര്‍ ചികിത്സയിലുണ്ട്. 16,954 പേര്‍ മുക്തരായി. മരണം 1,792.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷം കടന്നു. 5,789 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 170 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 4344 ആയി. 64,272 പേര്‍ രോഗമുക്തരായി. 82,112 പേര്‍ ചികിത്സയിലുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ രോഗവ്യാപനം നിയന്ത്രണാതീതമായി ഉയരുകയാണ്. രാജ്യത്തെ കോവിഡ് പരിശോധനകള്‍ 31 ലക്ഷമായി ഉയര്‍ന്നു.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 17,728 പേര്‍ക്ക് രോഗം. 8,258 പേര്‍ ചികിത്സയില്‍. 9,342 പേര്‍ മുക്തരായി. 128 മരണം. ഗുജറാത്തില്‍ 14,829 രോഗബാധിതര്‍. 6,775 പേര്‍ ചികിത്സയില്‍. 7,139 പേര്‍ മുക്തരായി. 915 മരണം. ഡല്‍ഹിയില്‍ 14,465 പേര്‍ക്ക് രോഗം. 7,223 പേര്‍ ചികിത്സയില്‍. 6,954 പേര്‍ മുക്തരായി. മരണം 288. മധ്യപ്രദേശില്‍ 70,24 പേര്‍ക്ക് രോഗം. 30,30 പേര്‍ ചികിത്സയില്‍. 36,89 പേര്‍ മുക്തരായി. 305 മരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക