Image

ശബ്ദതാരാവലി (കവിത: ചന്ദ്രതാര)

Published on 26 May, 2020
ശബ്ദതാരാവലി (കവിത: ചന്ദ്രതാര)
ഇന്നലെ ഞാനൊരു
ശബ്ദതാരാവലി പ്രകാശനം ചെയ്തു.

ശബ്ദങ്ങളും വാക്കുകളും
ഞാൻ തീർത്ത മാനത്ത് നക്ഷത്രങ്ങളെപ്പോലെ
ചിറകടിച്ചു പറന്നു.

പുതിയമാനം തേടിവന്ന വാക്കുകൾക്കെല്ലാം
പറക്കാനാകാശം കൊടുത്തു.

യെസ് സർ എന്നതിന്
ഉവ്വ ! നടന്നതു തന്നേ! എന്നും
സോറി എന്നതിന്
പോട ഡേഷേ... എന്നും
അർത്ഥം കിട്ടിയപ്പോൾ
വാക്കിനും എനിക്കും
രോമാഞ്ചം.

ഇപ്പോൾ കാര്യങ്ങളൊക്കെ
വളരെ വേഗത്തിലാണ്.
മനോമിത്രമില്ലാതെ
രാത്രിയുറങ്ങാം.
ഒമ്പതാം ക്ലാസ്സിലെ പിള്ളേരെ
മോനേ എന്നേ വിളിക്കാറുള്ളൂ.
പ്രിൻസിപ്പിളിനും വൈസ് പ്രിൻസിപ്പിളിനും
എന്തൊരു മമത.

വരാന്തയിലെ ക്യാമറയെ നോക്കിപ്പോലും ഞാൻ മധുരോദാരം
പുഞ്ചിരിക്കാൻ തുടങ്ങി.

സൂക്ഷിക്കുക മനസ്സിലെങ്കിലും
ഒരു ശബ്ദതാരാവലി
ജീവിത സൗഖ്യത്തിന് .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക