Image

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Published on 26 May, 2020
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്, മൂന്ന് സേനാവിഭാഗങ്ങളുടേയും മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനേ പ്രതിരോധ മന്ത്രിയോട് വിശദീകരിച്ചിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയത്. വിദേശകാര്യ സെക്രട്ടറിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക