Image

വിമാനയാത്രയ്ക്ക് യു.എ.ഇയില്‍ 27 ആഴ്ച പിന്നിട്ട ഗര്‍ഭിണികള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

Published on 26 May, 2020
വിമാനയാത്രയ്ക്ക് യു.എ.ഇയില്‍ 27 ആഴ്ച പിന്നിട്ട ഗര്‍ഭിണികള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം


ദുബായ്: ഗര്‍ഭിണികള്‍ക്കുള്ള വിമാനയാത്രാ നിര്‍ദ്ദേശവുമായി യുഎഇയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം. ഗര്‍ഭ കാലത്തിന്റെ 27 ആഴ്ച പിന്നിട്ടവര്‍ യാത്രാനുമതി നല്‍കികൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. യാത്രയുടെ മൂന്ന് ദിവസം മുമ്പ് നല്‍കിയ ആരോഗ്യ സര്‍ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടതെന്നും ഇന്ത്യന്‍ നയതന്ത്രകാര്യാലയം നിര്‍ദേശിച്ചു. 

വിമാന സമയം ഉള്‍പ്പെടെ 72 മണിക്കൂര്‍ സാധുതയുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. വിമാന യാത്ര ചെയ്യുന്നത് ഗര്‍ഭിണിക്ക് ആരോഗ്യ പ്രശ്‌നമുണ്ടാക്കില്ലെന്ന് വ്യക്തമാക്കുന്നതിനാണിത്. നാട്ടിലേക്ക് മടങ്ങുന്നവര്‍ വിമാനതാവളത്തില്‍ നാല്  മണിക്കൂര്‍ മുമ്പെങ്കിലും എത്തണമെന്നും അധികൃതര്‍ ആവര്‍ത്തിക്കുന്നു. 

വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കുന്നതിന് ഏറെ സമയം എടുക്കുന്നുണ്ട്. ഈ 
പശ്ചാത്തലത്തിലാണ് നാല് മണിക്കൂര്‍ മുമ്പ് ചെക് ഇന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക