കണ്ണൂര്‍: ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നും രണ്ടു പേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ബാക്കി നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
മെയ് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയില്‍ നിന്നെത്തിയത്.
ധര്‍മടം സ്വദേശികളായ ഒന്‍പത് വയസ്സുകാരികളായ രണ്ടു പേരും 10, 15 വയസ്സുള്ള മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. നിലവില്‍ 11397 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.