Image

കേളി ഓണ്‍ലൈന്‍ കഥാ സംഗീത മേള ജൂണില്‍

Published on 26 May, 2020
കേളി ഓണ്‍ലൈന്‍ കഥാ സംഗീത മേള ജൂണില്‍

സൂറിച്ച്: കേളി ഓണ്‍ലൈന്‍ കഥാ സംഗീത മേള ജൂണ്‍ 13 മുതല്‍ 30 വരെ സൂറിച്ചില്‍ നടക്കും. ഭാരതീയ കലകള്‍ക്ക് കഴിഞ്ഞ 17 വര്‍ഷങ്ങളായി മത്സരത്തിലൂടെ സ്വിറ്റ്സര്‍ലന്‍ഡില്‍ അന്താരാഷ്ട്ര വേദി ഒരുക്കുന്ന പ്രമുഖ സാംസ്‌കാരിക സംഘടനയാണ് കേളി. അപ്രതീക്ഷിതമായി വന്നെത്തിയ മഹാമാരി ഈ വര്‍ഷത്തെ കലാമേളയെ അസാധ്യമാക്കിയ പശ്ചാത്തലത്തിലാണ് രണ്ടിനങ്ങളില്‍ മാത്രം കേളി ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിക്കുന്നത്.

കുരുന്നുകളുടെ വാസനകളെ പോഷിപ്പിക്കുവാന്‍ സ്റ്റോറി ടെല്ലിംഗും കുട്ടികള്‍ക്ക് പാട്ടുമത്സരവും കേളി സംഘടിപ്പിക്കുന്നു. സ്റ്റോറി ടെല്ലിംഗ് 4 മുതല്‍ 9 വയസുള്ളവര്‍ക്കും പാട്ട് 9 മുതല്‍ 16 വയസുള്ളവര്‍ക്കും ആയിരിക്കും.

ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ളവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. 10,000 രൂപ വീതമാണ് ഒന്നാം സമ്മാനം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആസ്വാദകര്‍ വീക്ഷിക്കുന്ന വിധം കേളി ഫേസ് ബുക്കില്‍ പ്രോഗ്രാം കാഴ്ച വയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ കേളി സ്വിസ് ഫേസ് ബുക്കിലും വെബ് സൈറ്റിലും ലഭ്യമാണ്.
രജിസ്ട്രേഷന്‍ 0041 77417 6554 എന്ന വാട്ട്‌സ് ആപ് നമ്പറില്‍ ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളേയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക