Image

അമേരിക്ക, കാനഡ എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ സര്‍വീസിനായി ശ്രമിക്കും: മുഖ്യമന്ത്രി

Published on 26 May, 2020
അമേരിക്ക, കാനഡ എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ സര്‍വീസിനായി ശ്രമിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക വിമാന സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വീസ് ലഭിക്കാന്‍ കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, വാഷിങ്ടന്‍, ഷിക്കാഗോ എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലേക്കു കൂടുതല്‍ വിമാന സര്‍വീസ് വേണമെന്ന്് ആവശ്യപ്പെട്ടു വിദേശ മന്ത്രാലയത്തിനു കത്തു നല്‍കിയിട്ടുണ്ടെന്നും അമേരിക്കയിലെ മലയാളി സംഘടനാ പ്രതിനിധികളുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം അറിയിച്ചു.

വീസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ജയില്‍ മോചിതരായവര്‍, വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, മറ്റു രോഗങ്ങള്‍ക്കു ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കണമെന്നാണു ആവശ്യപ്പെട്ടത്. ഫൊക്കാന പ്രസിഡന്റ് മാധവന്‍ പി.നായര്‍, ഡോ.എം.അനിരുദ്ധന്‍, സജിമോന്‍ ആന്റണി, ഡോ.ബോബി വര്‍ഗീസ്, ടോമി കൊക്കാട്ട്, ജെസ്സി റിന്‍സി, ജോര്‍ജ് വര്‍ഗീസ്, അനുപമ വെങ്കിടേശന്‍, കുര്യന്‍ പ്രക്കാനം, എസ്.കെ.ചെറിയാന്‍, യു.എ.നസീര്‍, ഷിബു പിള്ള, ഡോ.നരേന്ദ്ര കുമാര്‍, ബൈജു പകലോമറ്റം, ആനി ജോണ്‍, ഫിലിപ്പോസ് ഫിലിപ്പ്, ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക