Image

ആന്ധ്രപ്രദേശിലും ആഭ്യന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചു

Published on 26 May, 2020
ആന്ധ്രപ്രദേശിലും ആഭ്യന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചു
ഹൈദരാബാദ്: ലോക്ഡൗണിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സര്‍വിസ് ആന്ധ്രപ്രദേശില്‍ പുനരാരംഭിച്ചു. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് വിമാന സര്‍വിസ് പുനരാരംഭിച്ചത്. ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ തിങ്കളാഴ്ച ആഭ്യന്തര വിമാന സര്‍വിസ് തുടങ്ങിയിരുന്നു. ബംഗാളില്‍ വ്യഴാഴ്ചയായിരിക്കും സര്‍വിസ് പുനരാരംഭിക്കുക. വിശാഖപട്ടണം വിമാനത്താവളത്തിലാണ് സര്‍വിസ് ആരംഭിച്ചത്.

വിമാനത്താവളവും പരിസരവും അണുവിമുക്തമാക്കിയതിന് ശേഷമാണ് സര്‍വിസുകള്‍ തുടങ്ങിയത്. യാത്രക്കാരെ കര്‍ശന പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക