Image

ഇസ്രയേലില്‍ കുടുങ്ങിയ 85 മലയാളികള്‍ ഇന്ന് നാട്ടിലെത്തും

Published on 26 May, 2020
ഇസ്രയേലില്‍ കുടുങ്ങിയ 85 മലയാളികള്‍ ഇന്ന് നാട്ടിലെത്തും

ടെല്‍അവീവ്: ഇസ്രയേലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളും ഗര്‍ഭിണികളുമുള്‍പ്പെടെ 115 ഇന്ത്യക്കാരെ ഇന്ന് തിരികെ നാട്ടിലെത്തിക്കും. ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത നേപ്പാള്‍ സ്വദേശിനി പ്രഭ ബാസ്‌കോട്ട, അഞ്ച്‌ ഇസ്രയേല്‍ നയതന്ത്രജ്ഞര്‍ എന്നിവരുള്‍പ്പടെ 121 പേരാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇതില്‍ 85 പേര്‍ കേരളത്തിലേക്കുള്ളവരാണ്. ഡല്‍ഹിയില്‍ നിന്നുള്ള കണക്ഷന്‍ വിമാനം വഴി ഇവര്‍ കൊച്ചിയിലെത്തും.


തൊഴിലുടമകള്‍ പിരിച്ചുവിട്ട ഗാര്‍ഹിക തൊഴിലാളികളാണ് യാത്രാസംഘത്തിലെ ഭൂരിഭാഗവും.വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഈ മാസം 7നാണ് വന്ദേ ഭാരത് പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുന്നത്. ഈ പദ്ധതിപ്രകാരം 6527 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക