Image

പാമ്പിന്റെ കഥ കേട്ടു കൊറോണ പമ്പകടന്നു (മോന്‍സികൊടുമണ്‍)

മോന്‍സികൊടുമണ്‍ Published on 26 May, 2020
 പാമ്പിന്റെ കഥ കേട്ടു കൊറോണ പമ്പകടന്നു (മോന്‍സികൊടുമണ്‍)
മനസ്സിനുള്ളില്‍ എപ്പോഴും കൊറോണഭയമായിരുന്നു. ഇപ്പോള്‍ ഭയം പാമ്പു കഥയിലേക്കുമാറി സാക്ഷാല്‍ കൊറോണപോലും പാമ്പിന്റെ യഥാര്‍ത്ഥ കഥ കേട്ടു ഞെട്ടിക്കാണും. പതിനായിരംരൂപ കൊടുത്ത് പാമ്പിനെ വാങ്ങിയത് എലിയെ കൊല്ലാനായിരുന്നു എന്നാണ് സൂരജ് പറയുന്നത്. പക്ഷെ മരണപ്പെട്ടത് സ്വന്തം ഭാര്യയാണ്. എലിയെ കൊല്ലാന്‍ എലിപ്പത്തായം വാങ്ങുന്നവരെക്കുറിച്ച ്‌ കേട്ടിട്ടുണ്ട് . എലിവിഷംവെച്ച് എലിയെകൊല്ലുന്നതുംകേട്ടിട്ടുണ്ട്. പക്ഷെ ഇതാ  ന്യുജനറേഷന്റെ കണ്ടുപിടുത്തം. യുട്യൂബ്ചാനലില്‍ നോക്കി പാമ്പിനെക്കുറിച്ച് മാസങ്ങളോളം പഠിക്കുക അതിനു ശേഷം ഒരു പാമ്പാട്ടിയെപരിചയപ്പെടുക പതിനായിരംരുപകൊടുത്ത് അണലി കരിമൂര്‍ഖന്‍ മുതലായ വിഷപാമ്പുകളെ വീട്ടില്‍ വളര്‍ത്തുക അതിനെക്കൊണ്ട് എലിയെ കൊല്ലിച്ച് അതിന്റെശല്യം ഒഴിവാക്കുക. ഇതിനാണ് പാമ്പിനെ വാങ്ങിയതെന്നാണ് സൂരജും വീട്ടുകാരും പറയുന്നത്. പക്ഷേ കേരളപോലീസിനോടു പലതും പറഞ്ഞുപറ്റിക്കാമെന്നു കുഞ്ഞുകരുതിയോ? എന്റെ മകന്‍ നിരപരാധിയാണ് ‌  നിഷ്‌കളങ്കനാണ് എന്നാണ് സൂരജിന്റെ അമ്മ പറയുന്നത്. ശരിയാണ് കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെ. പക്ഷെ ആസ്ത്രീയുടെ മുഖഭാവത്ത ്മരുമകള്‍ നഷ്ടപ്പെട്ട യാതൊരുദുഖവുംകാണുന്നില്ല എന്തൊക്കെയോആരോടൊക്കെയോ പക ഉള്ളതുപോലെയും സ്വന്തംമകനെ രക്ഷിക്കാനുള്ള തീഷ്ണതയും വ്യക്തമാകുന്നുണ്ട്. സൂരജിനെ ലവലേശം സംശയിക്കാതെ ആ കുടുംബം ഒറ്റക്കെട്ടായി സൂരജിന്റെ ഭാഗത്ത്‌നില്‍ക്കുമ്പോള്‍ അവര്‍ ഒന്നിച്ച്ഒരു പ്ലാന്‍നേരത്തേകൂട്ടിതയ്യാറാക്കിയതായി സംശയിക്കുന്നു.
അവരുടെ മകന്‍ വിവാഹം കഴിക്കുമ്പോള്‍ നൂറുപവനും ഒരുകാറും അഞ്ചുലക്ഷംരൂപയും മൂന്ന് ഏക്കര്‍ റബര്‍തോട്ടവും നല്‍കിയിരുന്നു കൂടാതെ പലപ്പോഴായി ഇരുപത്തഞ്ച്‌ലക്ഷംരൂപയും. ഇതെല്ലാം തിരികെ നല്‍കണമെന്നുള്ള വേവലാതിയല്ലാതെ സ്വന്തം മരുമകള്‍ നഷ്ടപ്പെട്ടദുഖം മാതാവിനോ  പിതാവിനോ ആര്‍ക്കും കാണുന്നില്ല. ഇതില്‍ ദുരൂഹതയില്ലാതില്ല.

സ്വന്തം മകള്‍ അല്‍പം അബ്‌നോര്‍മല്‍ ആയതിനാല്‍ ആണ് സൂരജിന് ഇത്രയും  പണവും പൊന്നുംകാറും ഏക്കര്‍കണക്കിന് തോട്ടങ്ങളും നല്‍കിയത്. പക്ഷെ ഒന്നു നമ്മള്‍ ചിന്തിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യംനല്‍കേണ്ടത് പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ളചേര്‍ച്ചയല്ലേ? മറ്റ് ഒന്നും ഇതിനുപരിഹാരമാകുന്നില്ല. കാരണം അമേരിക്കയിലെ കാരണവര്‍വധം തന്നെഎടുക്കാം. അല്‍പബുദ്ധിയായ മകനെക്കൊണ്ട് സുന്ദരിയായ ഷെറിന്‍ എന്ന തിരുവല്ലക്കാരി യുവതിയെ വിവാഹം കഴിപ്പിച്ച് വിസയുംനല്‍കി അമേരിക്കയില്‍ വരുത്തിയത് സ്വന്തം അമ്മായിഅപ്പന്റെ അതിദാരുണവധത്തിന് ഇടയാക്കി. എല്ലാം നേടിയെടുത്തപ്പോള്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കി അവള്‍കാരണവര്‍ എന്നസ്വന്തം അമ്മായിഅപ്പനെ കൊല്ലിച്ചസംഭവം നമ്മുടെ മനസ്സില്‍ ഇപ്പോഴും തളംകെട്ടിനില്‍ക്കുന്നു.
 
ഒരു പെണ്‍കുട്ടിയുംആണ്‍കുട്ടിയും പരസ്പര ചേര്‍ച്ചയില്ലാതെ ഇഷ്ടപ്പെടാതെ അവര്‍ക്കുഇട്ടു മൂടാന്‍പൊന്നും പണവുംകൊടുത്ത്‌നിര്‍ബന്ധിച്ച് അറെയ്ഞ്ച്ഡ് മാര്യേജ്‌ചെയ്യിപ്പിച്ചാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ഭീകരമായ ഭവിഷത്തുകള്‍ ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടതാകുന്നു എന്നുകൂടി ഈസംഭവം ഊന്നല്‍നല്‍കുന്നു. 
സ്വന്തം കൈകൊണ്ടു ഭാര്യയെകൊന്നാല്‍ ജയിലില്‍ പോകുമെന്ന ചിന്തയിലാണല്ലോ സൂരജ് എന്ന തിരുമണ്ടന്‍ പാമ്പിനെകൊണ്ട് സ്വന്തം ഭാര്യയെ കൊല്ലിച്ചത്. ഇത് ഒരുപക്ഷേ ജനംസ്വഭാവികമരണമാണെന്നു കരുതുമായിരുന്നു.പക്ഷെ സ്വന്തം വീട്ടില്‍വെച്ച് ഭാര്യയെ അണലികടിക്കുന്നു അവിടെ ഭാര്യരക്ഷപെടുന്നു. പിന്നീട് വീണ്ടും ഭാര്യവീട്ടില്‍ വെച്ച് കരിമൂര്‍ഖന്റെകടിയാല്‍ മരണം. ഈ രണ്ട്പാമ്പുകളേയുംസൂരജ് വീട്ടില്‍ സൂക്ഷിച്ചിരുന്നു.  അവിടെയാണ് സംശയത്തിന്റെ നിഴല്‍ പിന്തുടരുന്നത്. ഭാര്യയുടെ മരണശേഷം ഈ മനുഷ്യന്‍ തെണ്ണൂറ്റിയേഴുപവന്‍ബാങ്കിലെലോക്കറില്‍നിന്നും എടുത്ത്വെങ്കില്‍ സംശയത്തിന്റെ നില്‍വീണ്ടും സൂരജിനെ പിന്തുടരുന്നു. ഇവരുടെദാമ്പ ത്യത്തിലുള്ള കുട്ടിയെ കൊല്ലാതിരുന്നാല്‍ സ്വത്ത് എല്ലാം സ്വന്തമാക്കാമെന്ന ബുദ്ധിയാല്‍ മകനെകൊല്ലാതെ വിട്ടു. 

എന്തായാലും മരണകാരണംപാമ്പു കടിയാണ്. പാമ്പ് ഒരിക്കലും മിനുസമുള്ള ഭിത്തിയില്‍കൂടി രണ്ടാം നിലയില്‍ കയറില്ല. 
മാത്രവുമല്ല  രണ്ടു പ്രാവശ്യവും പാമ്പ്ഉത്രയെതന്നെ കടിക്കുന്നു. ഇതിലും വലിയദുരൂഹത. പുതിയജനറേഷന്‍ ഇപ്പോള്‍ കംമ്പ്യൂട്ടറിനു പകരം പാമ്പുകളിയായിരിക്കാമോ? എന്തുതമാശ എന്തൊക്കെയായാലും പാമ്പിനെക്കൊണ്ട്‌സൂരജ് ഭാര്യ ഉത്രയെ കടിപ്പിച്ചു എന്നു കോടതിക്കുതെളിയണമെങ്കില്‍ അനേകംകടമ്പകള്‍ കടക്കേണ്ടിവരും. തല്ലിക്കൊന്നപാമ്പിന് വിഷമുള്ളതായിരുന്നോ അതിനു പല്ലുണ്ടായിരുന്നോ ഈവക കാര്യങ്ങള്‍  ഒരു വെറ്റിനറി സര്‍ജന്‍ പാമ്പിനെ പോസ്റ്റ് മാര്‍ട്ടം നടത്തി  കണ്ടു പിടിച്ചെങ്കിലെ കോടതിക്കു സൂരജിനെ ശിക്ഷിക്കാന്‍സാധിക്കയുള്ളു . പാമ്പിനെ ഇതിനോടകം  മണ്ണില്‍കുഴിച്ചിട്ടെന്നു കേള്‍ക്കുമ്പോള്‍ പ്രശ്‌നംഅല്‍പം കൂടികുഴഞ്ഞേക്കാന്‍ സാദ്ധ്യത യുണ്ട്. സൂരജ്‌സ്വയം കുറ്റംസമ്മതിച്ചെങ്കില്‍ പോലും കോടതിയില്‍ പോലീസ്മര്‍ദ്ദനത്തിന്റെ പേരില്‍ പ്രതിഭയം കൊണ്ട്കുറ്റം ഏറ്റതാണെന്നുസൂരജിന്റെവക്കീലിനു വാദിക്കാം. കേരളത്തില്‍ നടക്കുന്ന ഇരുപതുശതമാനം കേസുകള്‍ ക്കു മാത്രമെ ശിക്ഷ ലഭിക്കുന്നുള്ളു. നമുക്കറിയാം പണവും സ്വാധീനവുമുണ്ടെങ്കില്‍ ഇന്നു പാമ്പിനെ പട്ടിയാക്കാം. എത്രയോപീഡനകഥകള്‍ വെറും പിള്ളാര്‍ കഥയായിമാറി പ്രതികള്‍ ഇന്നു സുഖ സുഷുപ്തിയില്‍ വാഴുന്നുണ്ട്. പക്ഷെ ദൈവം ഇവര്‍ക്കു  യഥാര്‍ത്ഥ ശിക്ഷ നല്‍കികൊടുക്കട്ടെയെന്നു പ്രത്യാശി ക്കുന്നു.  കോടതി വെറുതെവിട്ടാലും നാട്ടുകാര്‍ ഇത്തരം കൊടുംക്രൂരന്‍ മാരെ തെരുവില്‍ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ട ്‌നിര്‍ത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക