Image

മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നു രാഹുൽ ഗാന്ധി

Published on 26 May, 2020
മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നു രാഹുൽ ഗാന്ധി
കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നു രാഹുല്‍ പറഞ്ഞു. സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളി. കൊറോണ വൈറസ് കേസുകൾ ഈ കാലയളവിൽ വർധിച്ചതിനാൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗൺ പരാജയപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു.
ട്വിറ്റർ അക്കൗണ്ടിലൂടെയുള്ള വാർത്താ സമ്മേളനത്തിലാണ് മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ഇന്ത്യയിലെ ലോക്ഡൗൺ പരാജയപ്പെട്ടു. ലോക്ഡൗണിന്റെ നാലു ഘട്ടങ്ങൾ പ്രധാനമന്ത്രി പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
രോഗികൾ അതിവേഗം ഉയരുമ്പോൾ ലോക്ഡൗൺ നീക്കം ചെയ്യുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു.കൊറോണ വൈറസ് കേസുകൾ കുറയുമെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും അവകാശപ്പെട്ടെങ്കിലും അത് അത് സംഭവിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക