Image

ഗള്‍ഫില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍

Published on 26 May, 2020
ഗള്‍ഫില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍

ദുബായ്: ഗള്‍ഫില്‍ കൊവിഡിന്‍്റെ പിടിയില്‍ അകപ്പെട്ട് മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി.യു.എ.ഇയില്‍മാത്രം 72 മലയാളികളാണ് മരിച്ചത്. 


മൂന്ന് മലയാളികളാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു, പത്തനംതിട്ട അടൂര്‍ തെങ്ങമം ശ്രീനന്ദനം വീട്ടില്‍ ജനാര്‍ദ്ദന​​െന്‍റ മകന്‍ ജയചന്ദ്രന്‍ നായര്‍ (51)  കാസര്‍കോട് ബേക്കല്‍ സ്വദേശി ഇസ്ഹാഖ് എന്നിവരാണ് മരിച്ചത്. സൗദിയിലും കുവൈറ്റിലുമാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ കൊവിഡിനിരയായത്.


മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ അവിടെ തന്നെ സംസ്കരിക്കുകയാണ്. മലയാളി സംഘടനകള്‍ ഇതിന് മുന്‍കൈയെടുക്കുന്നുണ്ടെങ്കിലും ഉറ്റവരും ഉടയവരും നാട്ടില്‍ കണ്ണീരോടെ കഴിയുന്ന അവസ്ഥ.


ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് മറ്റുള്ളവരില്‍ ഭീതിയുളവാക്കുകയാണ്. എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെങ്കിലും തൊഴില്‍ ക്യാമ്ബുകളില്‍ കഴിയുന്നവരുടെ അവസ്ഥ പരമദയനീയമാണ്.

ഗള്‍ഫില്‍ കൊവിഡ് ബാധിക്കുന്നവരിലധികവും പ്രവാസികളാണ്. മരിക്കുന്നവരിലധികവും പ്രവാസികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക