Image

ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ നടി ഭാവന ക്വാറന്റൈനില്‍

Published on 26 May, 2020
ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ നടി ഭാവന ക്വാറന്റൈനില്‍

തിരുവനന്തപുരം: മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയ നടി ഭാവനയെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്കു കാറില്‍ വരികയായിരുന്നു. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി, അതിര്‍ത്തിയില്‍ കാത്ത് നിന്ന സഹോദരനൊപ്പം മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.


ചെക്ക്പോസ്റ്റിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്ന് പൊലീസ് അകമ്ബടിയോടെ ഹോം ക്വാറന്റൈനിലേക്ക് നടിയുടെ യാത്ര തുടര്‍ന്നു. വീട്ടിലെത്തിയ നടി ഹോം ക്വാറന്‍ൈറനില്‍ പ്രവേശിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക