Image

കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെയെണ്ണവും കൂടുന്നു

Published on 26 May, 2020
കേരളത്തില്‍  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെയെണ്ണവും കൂടുന്നു
തിരുവനന്തപുരം∙ കേരളത്തില്‍ രോഗനിരക്കിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെയെണ്ണവും കൂടുന്നു.15 ദിവസം കൊണ്ട് രോഗം ബാധിച്ചവരുടെയെണ്ണം അമ്പതായി. കേരളത്തില്‍ നിന്ന് പോയ രണ്ട് പേര്‍ക്ക് ഇന്നലെ തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
രോഗം ബാധിക്കുന്നവരുടെയെണ്ണം ഓരോ ദിനവും കുതിച്ചുയരുമ്പോഴും നമ്മുടെ ഏറ്റവും വലിയ ആശ്വാസം അവരില്‍ ഭൂരിപക്ഷവും പ്രവാസികളോ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരോ ആണെന്നതാണ്. ഇവരെല്ലാം മുന്‍കൂട്ടി തന്നെ നിരീക്ഷണത്തിലായിരുന്നതിനാല്‍ വ്യാപന സാധ്യത തടയാനാകുന്നുമുണ്ട്. എന്നാല്‍ ഈ ആശ്വാസത്തിനെ മറികടക്കുന്ന ആശങ്കയാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ. പ്രവാസികളുടെ മടങ്ങിവരവ് തുടങ്ങിയ ശേഷം മാത്രം 50 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 9 പേര്‍ക്ക് എവിടെ നിന്നാണ് രോഗം  ബാധിച്ചതെന്നതില്‍ വ്യക്തതയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക