Image

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

Published on 27 May, 2012
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി
കൊച്ചി: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ കോടതി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം തേടി. അതിനിടെ പ്രതികള്‍ക്ക് ജാമ്യക്കാരനാകാന്‍ തയാറാണെന്ന് കാണിച്ച് ജോണ്‍ തെക്കേക്കര എന്ന വിദേശമലയാളിയും കോടതിയെ സമീപിച്ചു. അതേസമയം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ കേസ് പരിഗണിക്കുന്ന കൊല്ലം സിജെഎം കോടതിയും ജില്ലാ സെഷന്‍സ് കോടതിയും നാവികരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതേ തുടര്‍ന്നാണ് നാവികര്‍ ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ നാവികരായ ലാത്തോരെ മാസിമിലിയാനോ, സാല്‍വത്തോരെ ജിറോനെ എന്നിവരാണ് അറസ്റിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക