Image

ഫേസ് മാസ്ക് ഉപയോഗം ശ്വാസകോശത്തെ ബാധിക്കുമോ?

Published on 25 May, 2020
ഫേസ് മാസ്ക് ഉപയോഗം ശ്വാസകോശത്തെ ബാധിക്കുമോ?
ഫേസ് മാസ്ക്  വച്ചു ജോഗിങ്ങിനു പോയ യുവാവിന്റെ ശ്വാസകോശം തകരാറിലായെന്നു റിപ്പോര്‍ട്ട്. ചൈനയിലെ വുഹാനിലെ 26 കാരനായ ഒരു യുവാവിനാണ് ദുര്യോഗമുണ്ടായത്.

നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിനെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ശ്വാസകോശത്തകരാര്‍ കണ്ടെത്തിയത്.  ഫേസ് മാസ്ക് ഉപയോഗിച്ച് കൊണ്ട് വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ദീര്‍ഘനേരം മാസ്ക് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായൂ സഞ്ചാരം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തിന് ആവശ്യമുണ്ട്. മാസ്ക് ധരിക്കുമ്പോള്‍ ഇതില്‍ തടസ്സം നേരിടും.

ഫേസ്മാസ്ക് ഉപയോഗിച്ച് കൊണ്ട് ഒരിക്കലും വര്‍ക്ക് ഔട്ട് ചെയ്യരുത് എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. സാമൂഹികഅകലം പാലിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മാസ്ക് ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. ആറടി അകലം ഒരാളില്‍ നിന്നും പാലിച്ചാല്‍തന്നെ രോഗത്തില്‍ നിന്നു രക്ഷ നേടാന്‍ സാധിക്കും. മാസ്ക് ധരിച്ചു വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാകും. ഇത് ക്ഷീണം, ശ്വാസതടസം എന്നിവ ഉണ്ടാക്കും. അതുപോലെ ആസ്മ, ഹൃദ്രോഗം എന്നിവ ഉള്ളവരും ഒരിക്കലും ഫേസ് മാസ്ക് ഉപയോഗിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക