Image

റെയ്സിംഗ് ട്രാക്കില്‍ വീണ്ടും അപകടം: കാര്‍ പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

Published on 27 May, 2012
റെയ്സിംഗ് ട്രാക്കില്‍ വീണ്ടും അപകടം: കാര്‍ പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു
ഡബ്ളിന്‍: കാര്‍ റെയ്സിംഗ് ട്രാക്കില്‍ വീണ്ടും അപകടം. അയര്‍ലന്‍ഡില്‍ നടന്ന കാര്‍ റെയ്സിനിടെ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അയര്‍ലെന്‍ഡ് തലസ്ഥാനമായ ഡബ്ളിനില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ബെയ്ലീബോറോയിലായിരുന്നു അപകടം. ദുര്‍ഘടമായ ട്രാക്കിലെ റെയ്സിനിടെയായിരുന്നു അപകടം. ഒരു ഹംപ് ചാടിയതോടെ നിയന്ത്രണം വിട്ട കാര്‍ ട്രാക്കിന്റെ വശങ്ങളില്‍ കെട്ടിയിരുന്ന വേലി തകര്‍ത്തുകൊണ്ട് കാഴ്ചക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സമീപത്തെ ഒരു വീടിന് സമീപത്ത് എത്തിയ ശേഷമാണ് കാര്‍ നിന്നത്. കിഴക്കുപടിഞ്ഞാറന്‍ അയര്‍ലന്‍ഡിലെ കോര്‍ക് സ്വദേശിയായ 29 കാരിയും അമ്പതുകാരനായ ഒരു ഫോട്ടോഗ്രാഫറുമാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ ഏഴു പേരില്‍ ചിലരുടെ നില ഗുരുതരമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക