Image

ഉത്ര(കവിത: ജോയ് പാരിപ്പള്ളില്‍)

ജോയ് പാരിപ്പള്ളില്‍ Published on 25 May, 2020
ഉത്ര(കവിത: ജോയ് പാരിപ്പള്ളില്‍)
ഉത്രെ, നീയെന്റെ ഉള്ളിന്റെ ഉള്ളിലെ
ഉത്തരം കിട്ടാത്ത നൊമ്പര തീയാണ്.

ഉടയോനവന്‍ തന്നെ പ്രതികാരദാഹിയായി
ഉഗ്ര നാഗത്തിനാല്‍ ഉയരിന്നെടുക്കവേ

ഉരുകുന്നിതെന്നിലെ ആത്മരോഷാഗ്നി- ഉയരുന്നു തീവ്രമാം ലാവപ്രവാഹമായി.

കാലനായി വന്നവന്‍ കലികാല വല്ലഭന്‍
കരുതലായി നിത്യവും കൈ പിടിക്കേണ്ടവന്‍ 

ദുര മൂത്ത് ദ്രവ്യാഗ്രഹത്തിന്റെ ചതി മൂത്ത്
സര്‍പ്പമായി പത്തി വരിച്ചവന്‍ നില്‍ക്കവേ

കന്മഷമില്ലാത്ത കുഞ്ഞിനെപ്പോലെ നീ
സ്വസ്ഥമായി സ്വപ്‌നവും കണ്ടുറങ്ങീടവേ

കരിനാഗ ദംശനം പ്രാണന്‍ എടുത്തു നിന്‍-
പ്രിയതമന്‍ ക്രൂരനായി നോക്കി ചിരിക്കവേ

ഓര്‍ക്കുവിന്‍ കളിയല്ല ദാമ്പത്യ ജീവിതം
കൂടുമ്പോള്‍ ഇമ്പമായി തീരേണം നിത്യവും

ആദി കവി അന്ന് ഉച്ചത്തില്‍ ചൊല്ലിയ
'മാനിഷാദ' ഇന്ന് മുഴങ്ങട്ടെ നമ്മളില്‍...!!


ഉത്ര(കവിത: ജോയ് പാരിപ്പള്ളില്‍)
Join WhatsApp News
JACOB 2020-05-25 17:25:59
End this dowry system now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക