Image

ഇന്ത്യ-ചൈന അതിര്‍ത്തിയിൽ പിരിമുറുക്കം തുടരുന്നു

അജു വരിക്കാട് Published on 25 May, 2020
ഇന്ത്യ-ചൈന അതിര്‍ത്തിയിൽ പിരിമുറുക്കം തുടരുന്നു
ഇന്ത്യ-ചൈന അതിർത്തിയിൽ പിരിമുറുക്കവും ആശങ്കയും  തുടരുന്നു.  ഇന്ത്യൻ സൈന്യത്തെ  സംബന്ധിച്ചിടത്തോളം  സുപ്രധാന മേഖലയായ  255 കിലോമീറ്റർ വരുന്ന  ഡാർബുക്-ഷ്യോക്-ദൗലത് ബേഗ് ഓൾഡി (Darbuk-Shyok-Daulat Beg Oldi) (DSDBO) റോഡിന് സമീപമാണ്‌ നിലവിലെ അസ്വസ്ഥതകളെന്നത് രാജ്യത്തെ  സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയുയർത്തുന്നു. 

ഇന്ത്യ “സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു” എന്ന്  സൈനിക വൃത്തങ്ങൾ അറിയിച്ചു. കരസേനാ മേധാവി മനോജ് നരവനെ   ലേ ആസ്ഥാനമായ 14 കോർപ്സ് ആസ്ഥാനം സന്ദർശിച്ച് നിലവിലെ  സ്ഥിതിഗതികൾ  വിലയിരുത്തി .

 കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽ‌എസി) പ്രദേശങ്ങളിൽ  ഇന്ത്യ പട്രോളിംഗ് നടത്തി വരുന്നു. ചൈനീസ് സൈന്യം ഈ പ്രദേശങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. 
പാംഗോംഗ് ത്സോ, ഗാൽവാൻ നലാ, ഡെംചോക്ക് എന്നിവിടങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുന്ന സാഹചര്യത്തിൽ   സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായി   ബന്ധപ്പെട്ട വൃത്തങ്ങൾ  അറിയിച്ചു. 

സിക്കിമിലെയും ലഡാക്കിലെയും സംഘർഷ മേഖലകളിലേക്ക് കൂടുതൽ സൈനികരെ മാറ്റി കൊണ്ടിരിക്കെ  ഇവിടെ സാഹചര്യങ്ങൾ കർശന നിരീക്ഷണത്തിലാണ്.  . “പോയിന്റ് 14 മുതൽ ഗോഗ്ര പർവ്വതം വരെ” ചൈനീസ് സൈനികർ ഗാൽവാൻ നള പ്രദേശത്തു  മൂന്ന് , നാല്   പോയിന്റിൽ നിലയുറപ്പിച്ചുവെന്ന്വി ശ്വസനീയ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഓരോ പോയിന്റിലും  ചൈനയുടെ  സൈനികർ  (പി‌എൽ‌എ) നിലയുറപ്പിക്കുകയും കൂടാരങ്ങളും   ബങ്കറുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.  ഏപ്രിൽ പകുതിയോടെ നടന്ന ആക്രമണത്തിനുശേഷം സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്.
നിരവധി ഘട്ടങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്, ഇത് പി‌എൽ‌എയുടെ ഏകോപിത മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. പ്രദേശത്ത് മുമ്പ് പോസ്റ്റിങ്ങ്  ലഭിച്ച  ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു

ചൈനീസ് ആക്രമണത്തെക്കുറിച്ചുള്ള  റിപ്പോർട്ടിനോട് പ്രതികരിക്കാൻ വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചു. “അത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപിതമായ സംവിധാനങ്ങൾ നിലവിലുണ്ടെന്നായിരുന്നു വിദേശ  മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവലും  വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും
ചൈനീസ് വിദേശകാര്യമന്ത്രിയും സ്റ്റേറ്റ് കൗൺസിലറുമായ വാങ് യിയുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ട  വൃത്തങ്ങൾ സൂചിപ്പിച്ചു.

ഏപ്രിൽ അവസാനത്തോടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ)  ആരംഭിച്ച ആക്രമണത്തിൽ, മെയ് 05/06 ന് പാങ്കോംഗ് ത്സോയിലും മെയ് 9 ന് നോർത്ത് സിക്കിമിലെ നകുലയിലും ആക്രമണമുണ്ടായി. “ചൈനയുടെ ഭാഗത്തു നിന്നുമുള്ള  ആക്രമണാത്മക പെരുമാറ്റ”ത്തെ  തുടർന്ന്  ഇരുവശത്തും കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട് . ഇന്ത്യയുടെ റോഡ് നിർമാണത്തെ എതിർക്കുന്ന ചൈനയുടെ  മിലിട്ടറി വാഹനങ്ങളും ഉപകരണങ്ങളുമായി ചൈനീസ് സൈന്യം എൽ എ സീ യിലേയ്ക് നീങ്ങി കൂടാരങ്ങൾ സ്ഥാപിച്ചു .

ചൈനീസ് സൈനികർ പാംഗോംഗ് ത്സോ പ്രദേശത്തെ ഫിംഗർ 2 പ്രദേശത്തിന് സമീപമാണ്, ഇന്ത്യയുടെ  മുന്നേറ്റത്തെ തടയുകയാണ് ലക്‌ഷ്യം. 135 കിലോമീറ്റർ നീളവും 5 മുതൽ 7 കിലോമീറ്റർ വരെ  വീതിയും ഉള്ള പാങ്കോംഗ് ടിസോയുടെ മൂന്നിലൊന്ന് ഭാഗവും ഇന്ത്യയുടെ കൈവശമാണ്  ബാക്കിയുള്ളവ ചൈനയുടെ കൈവശവും. 

'ഫിംഗർസ്' എന്ന് വിളിക്കുന്ന പർവത മടക്കുകളുടെ  'ഫിംഗർ 8' ന്വരെ ഇന്ത്യ അവകാശമുന്നയിക്കുന്നുവെങ്കിലും  'ഫിംഗർ 4' വരെ മാത്രമേ കൈവശമുള്ളു. പ്രദേശത്തുള്ള തടാകം പ്രശ്ന സങ്കീർണ  മേഖലയാണ്, മെയ് 5 ന് നടന്ന ആക്രമണത്തിന് ശേഷം ഇരുവിഭാഗവും കൂടുതൽ സൈനികരുമായി നീങ്ങി മേഖലയിൽ  ഉറച്ചുനിൽക്കുന്നു.

ഇന്ത്യൻ സൈനികർ ചൈനീസ് പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയെന്ന ബീജിംഗിന്റെ വാദം മെയ് 21 ന് ന്യൂ ഡൽഹി നിരസിച്ചു, പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) ഇന്ത്യൻ സൈനികരുടെ പട്രോളിംഗിന് തടസ്സമുടക്കുന്നുവെന്നു ഇന്ത്യ  ആരോപണം ഉന്നയിച്ചു.

ഉഭയകക്ഷി ബന്ധം വഷളാകാതിരിക്കേണ്ടതിനു  “അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സന്തുലിതാവസ്ഥയായും ” ഒരു “അത്യാവശ്യ വ്യവസ്ഥ” ആണ് അത് ചൈന കാത്തു സൂക്ഷിക്കണം എന്ന് സിക്കിമിലെയും ലഡാക്കിലെയും അതിർത്തി പ്രദേശത്തെ നാലു  പോയിന്റിലുമായി  ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ ആഴ്ചകളോളം നീണ്ട പോരാട്ടത്തിന് ശേഷമുള്ള ആദ്യ പ്രസ്താവനയിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (എം‌ഇ‌എ) ചൈനയോട് ആവശ്യപ്പെട്ടു. 

സോഴ്സ്:  ദി ഹിന്ദു ഡെയിലി  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക