Image

മകളെ കൊന്നവനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ അമ്മ; പൊട്ടിക്കരഞ്ഞ് സൂരജ്

Published on 25 May, 2020
മകളെ കൊന്നവനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ അമ്മ; പൊട്ടിക്കരഞ്ഞ് സൂരജ്

കൊല്ലം: ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭര്‍ത്താവിനെയും സഹായിയെയും തെളിവെടുപ്പിനായി കൃത്യം നടത്തിയ വീട്ടില്‍ എത്തിച്ചു. കൊല്ലപ്പെട്ട ഉത്രയുടെ അഞ്ചലിലെ വീട്ടിലാണ് ഭര്‍ത്താവ് സൂരജിനെ എത്തിച്ചത്. പുലര്‍ച്ചെയാണ് തെളിവെടുപ്പ് നടത്തിയത്. ഏെറ ൈവകാരിക രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.

ഇന്നലെവരെ മകനായി കരുതിയിരുന്ന സൂരജനെ കണ്ടപ്പോള്‍ ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് സൂരജിനെതിരെ ആക്രോശിച്ചു. അമ്മയെ അവിടെ നിന്ന് മാറ്റിയ ശേഷം പോലീസ് സൂരജുമായി വീടിനുള്ളില്‍ കടന്ന് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവരാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ടിന്‍ ഇവിടെനിന്നും കണ്ടെടുത്തു. വീടിനു കുറച്ചുമാറി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ടിന്‍ കിടന്നിരുന്നത്. വീടിന്റെ പരിസരത്തും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനായി കിടപ്പുമുറിയിലേക്ക് കടന്നതോടെ സൂരജും പൊട്ടിക്കരഞ്ഞു. 

ം്രൈബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. രാവിലെ ഒമ്പത് മണിക്ക് തെളിവെടുപ്പിന് എത്തിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചശേഷമാണ് പുലര്‍ച്ചെയോടെ കൊണ്ടുവന്നത്. പകല്‍ സൂരജുമായി വീട്ടിലെത്തിയാല്‍ നാട്ടുകാര്‍ പ്രകോപിതരായി അതിക്രമത്തിന് മുതിര്‍ന്നേക്കാമെന്ന സംശയത്തേ തുടര്‍ന്നാണ് സമയം മാറ്റിയത്. 

സൂരജ് ഒട്ടും മനഃസ്താപമോ കുറ്റബോധമോ ഇല്ലാതെയാണ് സൂരജ് വീട്ടിലേക്ക് വന്നതെന്ന് ഉത്രയുടെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രിമിലിന്റെ മനോഭാവത്തോടെയാണ് സൂരജ് പെരുമാറിയതെന്നും സഹോദരന്‍ പറഞ്ഞു. 

ഉറങ്ങിക്കിടന്ന ഉത്രയുടെ ദേഹത്തേക്ക് മൂര്‍ഖന്‍ പാമ്പിനെ എറിഞ്ഞാണ് കൊലപാതകം നടത്തിയാണ് കടിപ്പിച്ചതെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക