Image

സാംസ്‌കാരിക പരിപാടികള്‍ പുനരാരംഭിക്കുന്നതിന് ഓസ്ട്രിയ

Published on 24 May, 2020
സാംസ്‌കാരിക പരിപാടികള്‍ പുനരാരംഭിക്കുന്നതിന് ഓസ്ട്രിയ

വിയന്ന: കൊറോണ വൈറസ് ലോക്ക്ഡൗണില്‍ നിന്ന് രാജ്യം മുക്തി നേടുന്നതിനാല്‍ മാസാവസാനം മുതല്‍ 100 കാണികള്‍ക്ക് സാംസ്‌കാരിക പരിപാടികള്‍ അനുവദിക്കുമെന്ന് ഓസ്ട്രിയ സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു.

രാജ്യത്തെ സുപ്രധാന സാംസ്‌കാരിക മേഖല വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും ഉന്നത സാംസ്‌കാരിക ഉദ്യോഗസ്ഥനായ അള്‍റിക് ലുനാസെക്ക് വെള്ളിയാഴ്ച രാജിവയ്ക്കുകയും ചെയ്തിരുന്നു. 
എന്നാല്‍ ലുനസെക്കിന്റെ രാജിക്ക് തൊട്ടുപിന്നാലെ, ആരോഗ്യമന്ത്രി റുഡോള്‍ഫ് അന്‍ഷോബര്‍ തിടുക്കത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന പരിപാടികള്‍ മേയ് 29 മുതല്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.

അനുവദനീയമായ കാണികളുടെ എണ്ണം ജൂലൈ 1 മുതല്‍ 250 ആളുകള്‍ വരെ ഉയരുമെന്നും സിനിമാശാലകള്‍ക്കും വീണ്ടും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഓഗസ്റ്റ് ഒന്നു മുതല്‍ 500 പേര്‍ക്ക് ഇവന്റുകള്‍ അനുവദിക്കുമെന്ന് അന്‍ഷോബര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ അംഗീകാരത്തിന് അനുസൃതമായി സുരക്ഷാ നടപടികള്‍ സംഘാടകര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെ ങ്കില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആയിരം വരെ ആളുകളുടെ വലിയ തോതിലുള്ള ഇവന്റുകള്‍ അനുവദിക്കാം.

പ്രശസ്തമായ സാല്‍സ്ബുര്‍ഗ് സംഗീതനാടക ഉത്സവം ഈ ഓഗസ്റ്റില്‍ നടത്തും. ഫെസ്റ്റിന്റെ ഫോര്‍മാറ്റിലും നിരവധി ആഘോഷങ്ങളില്ലാതെ അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെ ന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.കൊറോണ വൈറസ് പടരുന്നതിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രകടന റിഹേഴ്‌സലുകള്‍ക്കും ഫിലിം പ്രൊഡക്ഷനുകള്‍ക്കുമായി ഒരു ചട്ടക്കൂട് പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

ടിക്കറ്റ് നഷ്ടത്തിന് നഷ്ടപരിഹാരം ഉള്‍പ്പെടെ വ്യവസായത്തിന് രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് സാംസ്‌കാരിക മേഖല ഈ ആഴ്ച ആവശ്യപ്പെട്ടിരുന്നു.

ഗ്രീന്‍ പാര്‍ട്ടി അംഗവും യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ വൈസ് പ്രസിഡന്റുമായ ലുനസെക് വേദികള്‍ക്കും കലാകാരന്മാര്‍ക്കും സര്‍ക്കാര്‍ വേണ്ട ത്ര പിന്തുണ നല്‍കുന്നില്ലെന്ന് പറഞ്ഞതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

ലോക്ക്ഡൗണ്‍ സുഗമമാക്കുന്നതിന് ഏപ്രില്‍ പകുതി മുതല്‍ സ്വീകരിച്ച നടപടികളില്‍ വെള്ളിയാഴ്ച മുതല്‍ മ്യൂസിയങ്ങളും ലൈബ്രറികളും വീണ്ടും തുറന്നു.8.8 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 16,000 ലധികം കൊറോണ വൈറസ് കേസുകളും 639 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക