Image

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാര്‍ത്ഥികള്‍ക്കുള്ള മാസ്‌കും മാര്‍ഗനിര്‍ദേശങ്ങളും വീട്ടിലെത്തിച്ചു

Published on 24 May, 2020
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാര്‍ത്ഥികള്‍ക്കുള്ള മാസ്‌കും മാര്‍ഗനിര്‍ദേശങ്ങളും വീട്ടിലെത്തിച്ചു

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വീട്ടിലെത്തിച്ച് തുടങ്ങി. പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് ഇവ ലഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ചയോടെ മുഴുവന്‍ കുട്ടികള്‍ക്കുമായി വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവര്‍ത്തകരും നിര്‍മ്മിച്ച മാസ്‌കുകള്‍ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും കോവഡ് പ്രതിരോധ വാര്‍ഡ്തല സമിതിയുടേയും മറ്റ് വളണ്ടിയര്‍മാരുടെയും സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച കോവിഡ് പ്രതിരോധ മാര്‍ഗരേഖയും കുട്ടികള്‍ക്ക് നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക