Image

കുവൈത്തിലും ഡല്‍ഹിയിലും മലയാളി നഴ്‌സുമാര്‍ കോവിഡ് ബാധിച്ചു മരിച്ചു

Published on 24 May, 2020
കുവൈത്തിലും ഡല്‍ഹിയിലും മലയാളി നഴ്‌സുമാര്‍ കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് ഞായറാഴ്ച മരിച്ചു. ഷാബ് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട സ്വദേശി മലയാലപ്പുഴ ഏരം പുതുക്കുളത്തു വീട്ടില്‍ അന്നമ്മ ചാക്കോ (59) യാണ് മുബാറക് ആശുപത്രിയില്‍ മരിച്ചത്. ഭര്‍ത്താവ് തോമസ് ചാക്കോ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. രണ്ടു മക്കള്‍.

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി വള്ളിക്കോട് വീട്ടില്‍ അംബിക (48) ആണ് മരിച്ചത്. ഡല്‍ഹി മോത്തി നഗറിലെ കാല്‍റ ആശുപത്രിയില്‍ നഴ്‌സായിരുന്നു. ഭര്‍ത്താവ് മലേഷ്യയിലാണ്. മക്കള്‍: അഖില്‍, ഭാഗ്യമോള്‍. ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു മലയാളി ഡല്‍ഹിയില്‍ മരിക്കുന്നത.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക