Image

ബാറിലെ തര്‍ക്കം: യുവാവിനെ എറിഞ്ഞുകൊന്നു

Published on 27 May, 2012
ബാറിലെ തര്‍ക്കം: യുവാവിനെ എറിഞ്ഞുകൊന്നു
മല്ലപ്പള്ളി: ബാറില്‍ ക്യൂ നില്‍ക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ യുവാവിനെ ഇഷ്‌ടിക കൊണ്ട്‌ എറിഞ്ഞു കൊലപ്പെടുത്തി. കല്ലൂപ്പാറ കടമാന്‍കുളം പഴുക്കാലക്കുന്നില്‍ പുത്തന്‍പുരയില്‍ പീറ്റര്‍ ജോസഫ്‌ (ബിനു-34) ആണ്‌ കൊല്ലപ്പെട്ടത്‌. മല്ലപ്പള്ളി പഞ്ചായത്ത്‌ ബസ്‌ സ്‌റ്റാന്‍ഡില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ 2.30ന്‌ ആണ്‌ സംഭവം.

ടൗണിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെക്കുറിച്ച്‌ വീണ്ടും ചോദിക്കാനെത്തിയ മൂന്നംഗ സംഘം ബസിലേക്കു കയറുകയായിരുന്ന ബിനുവിനെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇഷ്‌ടിക കൊണ്ട്‌ ഇടിക്കുകയും എറിയുകയുമായിരുന്നു. തുടര്‍ന്ന്‌ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു.

സിനിയാണ്‌ (നെല്ലിമല) ഭാര്യ. ഏകമകന്‍: ആരോണ്‍. പിതാവ്‌: പരേതനായ ജോസഫ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആനിക്കാട്‌ മാരിക്കല്‍ സ്വദേശികളായ മൂന്നു പേര്‍ കസ്‌റ്റഡിയിലായതായി സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക