Image

ലാവ്‌ലിനില്‍ മുഖ്യമന്ത്രിക്കെതിരെ ലാവ്ലിന്‍ ഇടനിലക്കാരന്‍ ദിലീപ് രാഹുലന്റെ ജീവനക്കാരനായിരുന്ന ശ്രീനിവാസന്‍ നരസിംഹന്‍

Published on 24 May, 2020
ലാവ്‌ലിനില്‍ മുഖ്യമന്ത്രിക്കെതിരെ   ലാവ്ലിന്‍ ഇടനിലക്കാരന്‍ ദിലീപ് രാഹുലന്റെ ജീവനക്കാരനായിരുന്ന ശ്രീനിവാസന്‍ നരസിംഹന്‍

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ലാവ്ലിന്‍ ഇടനിലക്കാരന്‍ ദിലീപ് രാഹുലന്റെ കമ്ബനിയായ പസഫിക് കണ്‍ട്രോള്‍ സിസ്റ്റംസിലെ സി എഫ് ഒ ആയിരുന്ന ശ്രീനിവാസന്‍ നരസിംഹന്‍. 


ദിലീപ് രാഹുലനും പിണറായി വിജയനും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ മകന് ലണ്ടനില്‍ എല്ലാ സൗകര്യങ്ങളും നല്‍കിയത് ദിലീപ് രാഹുലനാണെന്നും ഇതിന് വ്യക്തമായ തെളിവ് ഉണ്ടെന്നും ശ്രീനിവാസന്‍ നരസിംഹന്‍ വെളുപ്പെടുത്തി.


പസഫിക് കണ്‍ട്രോള്‍ സിസ്റ്റംസില്‍ നിന്നും 760 കോടിയോളം രൂപ കാണാതായ കേസില്‍താന്‍ കഴിഞ്ഞ ദിവസം ദുബായില്‍ അറസ്റ്റിലായി എന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിക്കാന്‍ വിളിച്ച വെര്‍ച്വല്‍ വീഡിയോ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീനിവാസന്‍ നരസിംഹന്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്. 


കമ്ബനിയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശ്രമങ്ങളുണ്ട്. മുന്‍പ് ഈ ആവശ്യം ഉന്നയിച്ച്‌ ദിലീപ് രാഹുലന്‍ ഷാര്‍ജ കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ മകന്‍ പസഫിക് കണ്‍ട്രോള്‍ സിസ്റ്റംസില്‍ ജീവനക്കാരനായിരുന്നുവെന്നും ശ്രീനിവാസന്‍ നരസിംഹന്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക