Image

വിദേശത്ത്​ നിന്ന്​ വരുന്നവര്‍ക്ക്​ ഏഴ്​ ദിവസത്തെ ക്വാറന്‍റീന്‍

Published on 24 May, 2020
വിദേശത്ത്​ നിന്ന്​ വരുന്നവര്‍ക്ക്​ ഏഴ്​ ദിവസത്തെ ക്വാറന്‍റീന്‍

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളി​ല്‍ നിന്ന്​ എത്തുന്നവര്‍ക്കുള്ള ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രസര്‍ക്കാര്‍. മറ്റ്​ രാജ്യങ്ങളില്‍ നിന്ന്​ എത്തുന്നവര്‍ ഏഴ്​ ദിവസം ഇന്‍സ്​റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇതിന്​ ശേഷം ഏഴ്​ ദിവസം ഹോം ക്വാറന്‍റീനിലും കഴിയണം. ഗര്‍ഭിണികള്‍ക്കും ഗുരുതരമായ അസുഖമുള്ളവര്‍ക്കും 14 ദിവസം ഹോം ക്വാറന്‍റീനാണ്​ നിര്‍ദേശിച്ചിരിക്കുന്നത്​.


എല്ലാവര്‍ക്കും ആരോഗ്യസേതു ആപും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്​. കേരള സര്‍ക്കാര്‍ നേരത്തെ തന്നെ ഇന്‍സ്​റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ ഏഴ്​ ദിവസം മതിയെന്ന നിലപാടെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട്​ കേരളം കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയും ചെയ്​തിരുന്നു.


അതേസമയം, ആഭ്യന്തര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഗുരുതര രോഗലക്ഷണങ്ങളമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ചെറു ലക്ഷണങ്ങളുള്ളവരെ കോവിഡ്​ കെയര്‍ സ​െന്‍ററിലേക്കോ വീട്ടു നിരീക്ഷണത്തിനോ അയക്കും. ലക്ഷണങ്ങളില്ലാത്തവര്‍ക്ക്​ ഏഴ്​ ദിവസത്തെ വീട്ടു നിരീക്ഷണമാണ്​ നിര്‍ദേശിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക