Image

മണിയെ മൂന്നു കൊലപാതക കേസില്‍ പ്രതിയാക്കി കേസെടുത്തു

Published on 27 May, 2012
മണിയെ മൂന്നു കൊലപാതക കേസില്‍ പ്രതിയാക്കി കേസെടുത്തു
തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ മൂന്നു കൊലപാതക കേസില്‍ പ്രതിയാക്കി പോലീസ്‌ കേസെടുത്തു. വിവാദ പ്രസംഗത്തില്‍ വെളിപ്പെടുത്തിയ മൂന്നു കൊലപാതകങ്ങളിലാണ്‌ കേസ്‌. പ്രഥമദൃഷ്‌ട്യാ കേസെടുക്കാന്‍ കഴിയുന്ന വെളിപ്പെടുത്തലാണു മണി നടത്തിയതെന്നാണു പോലീസ്‌ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

കൂടാതെ 1982 മുതല്‍ ഇടുക്കിയില്‍ നടന്ന 13 കൊലപാതകങ്ങളുടെ വിശദാംശങ്ങളും പൊലീസ്‌ പരിശോധിച്ചു തുടങ്ങി. മണിയുടെ പ്രസംഗത്തിന്റെ പശ്‌ചാത്തലത്തില്‍ പുനരന്വേഷണം നടത്തണമെന്നു ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ (ഡിജിപി) ടി. ആസഫലി സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നു. എണ്‍പതുകളില്‍ നടന്ന കേസുകളുടെ പല രേഖകളും ബന്ധപ്പെട്ട സ്‌റ്റേഷനുകളില്‍ ലഭ്യമല്ല. ഇവയെല്ലാം കോടതിയില്‍ നിന്നു ലഭ്യമാക്കാനാണു ശ്രമം. തൊണ്ണൂറുകളില്‍ നടന്ന കേസുകളില്‍ പലതും ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീലിലാണ്‌. ഇവയുടെ വിശദാംശവും ശേഖരിക്കുന്നുണ്ട്‌.

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരില്‍ 13 പേരുടെ പട്ടിക തയാറാക്കിയെന്നാണു മണി പ്രസംഗിച്ചത്‌. അതില്‍ ആദ്യത്തെ മൂന്നു പേരെ കൊന്നുവെന്നും മണി പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്‌ ഉടുമ്പഞ്ചോല മണ്ഡലം സെക്രട്ടറി ബെന്നി അഞ്ചേരി, ഐഎന്‍ടിയുസി രാജകുമാരി മണ്ഡലം സെക്രട്ടറി മുള്ളന്‍ചിറ മത്തായി, കോണ്‍ഗ്രസ്‌ ചിന്നക്കനാല്‍ മണ്ഡലം പ്രസിഡന്റ്‌ മുട്ടുകാട്‌ നാണപ്പന്‍ എന്നിവരാണ്‌ ഈ കാലയളവില്‍ കൊല്ലപ്പെട്ടത്‌.
മണിയെ മൂന്നു കൊലപാതക കേസില്‍ പ്രതിയാക്കി കേസെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക