Image

ന്യു യോര്‍ക്കില്‍ മരണം 84 ആയി കുറഞ്ഞു; മിഡ് ഹഡ്‌സന്‍ ചൊവ്വാഴ്ച തുറക്കും

Published on 23 May, 2020
ന്യു യോര്‍ക്കില്‍ മരണം 84 ആയി കുറഞ്ഞു; മിഡ് ഹഡ്‌സന്‍ ചൊവ്വാഴ്ച തുറക്കും

രണ്ട് മാസത്തിലേറെയായി മരണം താണ്ഡവമാടിയ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ഇന്നലെ ഉച്ച വരെയുള്ള 24 മണിക്കൂറില്‍ മരിച്ചത് 84 പേര്‍. മാര്‍ച്ചിന് ശേഷം മരണം നൂറില്‍ താഴുന്നത് ഇതാദ്യം. ഏപ്രില്‍ 9-നു 799 പേര് ഒരു ദിവസം മരിച്ചതായിരുന്നു ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ.

ലോക്ക് ഡൗണ്‍ നീക്കാന്‍ വേണ്ട ഏഴു മാനദണ്ഢങ്ങളും ഒത്തതോടെ മിഡ് ഹഡ്‌സണ്‍ റീജിയന്‍ ചൊവ്വാഴ്ച ആദ്യഘട്ടം തുറക്കും. മാനുഫാക്ച്ചറിംഗ്, കൃഷി, കണ്‍സ്ട്രക്ഷന്‍, കടയ്ക്കുള്ളില്‍ നിന്ന് പിക്ക്അപ്പ് തുടങ്ങിവയാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുക. സോഷ്യല്‍ ഡിസ്‌ററന്‍സിംഗ് പാലിക്കണം.

വെസ്റ്റ്‌ചെസ്റ്റര്‍, റോക്ക്‌ലാന്‍ഡ്, ഓറഞ്ച്, അള്‍സ്റ്റര്‍, ഡച്ചസ്, സള്ളിവന്‍, പട്‌നം തുടങ്ങിയ കൗണ്ടികളാണ് മിഡ് ഹഡ്സണിലുള്ളത്.

ലോംഗ് ഐലന്‍ഡ് ബുധനാഴ്ച തുറാക്കാന്‍ കഴിഞ്ഞേക്കുമെന്നു ഗവര്‍ണര്‍ ആന്‍ഡ്രു കോമോ പറഞ്ഞു. ന്യു യോര്‍ക്ക് സിറ്റിയില്‍ രണ്ട് നിശ്ചിത മാനദണ്ഡങ്ങള്‍ കൂടി പാലിക്കപ്പെട്ടാലേ തുറക്കു.

സ്റ്റേറ്റില്‍ 10 പേര്‍ വരെ ഒത്തു കൂടാനും ഗവര്‍ണര്‍ അനുമതി നല്കിയിരുന്നു. എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം.

സ്റ്റേറ്റില്‍ ആകെ മരണം 23,279. ആകെ രോഗികള്‍: 358,154. ഇന്നലെ ആശുപത്രിയിലായത് 208 പേര്.

സ്റ്റേറ്റില്‍ 760 ടെസ്റ്റിങ്ങ് കേന്ദ്രങ്ങളുണ്ടെന്നും കഴിയുന്നത്ര പേര് ടെസ്റ്റ് ചെയ്യണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു

ന്യു ജേഴ്സി

ന്യു ജേഴ്സിയില്‍ 96 പേര് കൂടി മരിച്ചതോടെ ആകെ മരണം 11,000 കടന്നു. പുതുതായി 443 പേര്‍ക്ക് രോഗബാധ കണ്ടു. ഇപ്പോള്‍ 2900-ല്‍ പരം പേര്‍ ആശുപത്രിയിലുണ്ട്. 611 പേര് വെന്റിലേറ്ററിലും

ന്യു ജേഴ്സിയില്‍ ഔട്ട്‌ഡോറില്‍ 25 പേര്‍ വരെ ഒത്തുകുടാം. ഇന്‍ഡോറില്‍ 10 പേര്‍ വരെയും.

കണക്ടിക്കട്ടില്‍ 38 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 3600 കഴിഞ്ഞു. 40,000 പേര്‍ക്ക് രോഗബാധയുണ്ട്.

Join WhatsApp News
ഞങ്ങളെ പാവങ്ങളെ വെറുതെ വിട് 2020-05-23 23:21:22
മരണമേ നിനക്ക് മതിയായില്ലേ ? എൺപത്തി നാല് നിനക്ക് ഒരു ചെറിയ സംഖ്യയായിരിക്കാം. പക്ഷെ ഞങ്ങൾക്ക് അത് താങ്ങാനാവില്ല . എന്നാണ് നീ നിന്റെ കൊറോണായേം കൊണ്ട് സ്ഥലം വിടുന്നത് ? നാല്പത് മില്യണാണ് ജോലി ഇല്ലാതെ ആയത് . ഹൃദയമുള്ളവർക്ക് ഹൈഡ്രോക്സികോളോറോക്വീൻ നല്ലതല്ലെന്ന് പറയുന്നു. എന്തായാലും നീ നിന്റെ ഈ സംഹാര താണ്ഡവം നിറുത്തിയെപറ്റു. അല്ലെങ്കിൽ സാധുക്കൾ ഞങ്ങളുടെ കാര്യം കഷ്ടമാകും . നീ ഇവിടം വിട്ട് ആ വൈറ്റ് ഹൗസിൽ പോയി താമസിച്ചോ . ഞങ്ങളെ പാവങ്ങളെ വെറുതെ വിട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക