Image

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഒത്തുകൂടി; വിവാദ ആള്‍ദൈവത്തിനെതിരേ കേസ്

Published on 23 May, 2020
ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഒത്തുകൂടി; വിവാദ ആള്‍ദൈവത്തിനെതിരേ കേസ്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയതിന് വിവാദ ആള്‍ദൈവത്തിനെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. തെക്കന്‍ ഡല്‍ഹിയിലെ ശനിധാം ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഒത്തുകൂടിയതിനാണ് വിവാദ ആള്‍ദൈവം ദാത്തി മഹാരാജിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

വെള്ളിയാഴ്ചയാണ് ദാത്തി മഹാരാജും അനുയായികളും ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പ്രാര്‍ഥന സംഘടിപ്പിക്കുകയും ആള്‍ദൈവം കേക്ക് മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. തുടര്‍ന്ന് ജില്ലാ ഭരണകൂടം വിവരമറിയിച്ചതനുസരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക