Image

കേരളമാകെ ഹോട്സ്പോട്ട് ഭീഷണി; ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ് (കുര്യൻ പാമ്പാടി)

Published on 23 May, 2020
കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)
മൂന്നരക്കോടിയിൽ നാലു പേരെ മരിച്ചിട്ടുള്ളുവെങ്കിലും മറുനാടൻ മലയാളികളുടെ അനുസ്യൂത പ്രവാഹത്തിൽ കേരളം ആടിയുലഞ്ഞു തുടങ്ങി. നാലാം ലോക്ഡൗൺ നൽകിയ ഇളവുകൾ ജനംകൊണ്ടാടുകയാണ്.  കോഴിക്കോട്ടെ മിഠായിത്തെരുവിലും എറണാകുളം ബ്രോഡ്‌വേയിലും ജനം ഒഴുകുന്നു.
 
ഇതഃപര്യന്തം ഏറ്റവും കൂടുതൽ കോവിഡ് ബാധിതരെ  രേഖപ്പെടുത്തിയ ദിവസമായിരുന്നു ശനിയാഴ്ച.പുതിയ രോഗികൾ 62. ഇവരിൽ 18 പേർ  വിദേശത്തുനിന്നു എത്തിയവർ, 31 പേർ  അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ, 12  പേർ  സംസ്ഥാനത്തിനുള്ളിൽ സമ്പർക്കം മൂലം  രോഗം ബാധിച്ചവർ. ഇതിനകം 88,640  പേരാണ് പുറത്ത് നിന്ന് എത്തിയത്.
 
സാനിറ്റൈസറും മുഖാവരണവും അവശ്യം ആവശ്യമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിങ്കളാഴ്ച  ചെറിയപെരുന്നാൾ (ഈദുൽ ഫിത്തർ)ആഘോഷിക്കുന്ന കേരളത്തിൽ  ഞായറാഴ്ച പതിവുള്ള സമ്പൂർണ ലോക്കഡൗണിനു ഇളവ് നൽകാനുള്ള സന്മനസ് എവിടെ എത്തിക്കുമെന്ന ആശങ്കയുണ്ട്.

അമ്പതു ദിവസം നീണ്ടു നിന്ന ലോക് ഡൗണിനു വന്ന പ്രകടമായ മാറ്റം ബസ്, ഓട്ടോ സർവീസുകൾ പുനരാംഭി  ച്ചതാണ്.  1850 കെഎസ്ആർടിസി ബസുകൾ കേരളമൊട്ടാകെ സർവീസ് ആരംഭിച്ചു. മിനിമം ചാർജ് എട്ടു രൂപയിൽ നിന്ന് പന്ത്രണ്ടു ആക്കിയിട്ടും യാത്രക്കാരുടെ എണ്ണം പകുതിയാക്കണമെന്ന ഉത്തരവ് നഷ്ടക്കച്ചവട മെന്നു പറഞ്ഞു പ്രൈവറ് ബസുകൾ മടിച്ചു  നിൽക്കുന്നു.

ന്യൂ ഡൽഹി, മുംബൈ തുടങ്ങിയ ജനസാന്ദ്രമേഖലകളിൽ നിന്നുള്ള ട്രെയിനുകൾ ദിനംപ്രതി ആയിരക്കണക്കിന് ആളുകളെയാണ് കേരളത്തിലെത്തിക്കുന്നത്. തിങ്കളാഴ്ച ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതോടെ  നാല് അന്താരാഷ്ട്ര വിമാന താവളനങ്ങൾവഴി എത്തുന്നവരുടെ എണ്ണവും  കുതിച്ചുയരും.

ഇടതുപക്ഷ ഗവൺമെന്റ് അധികാരം ഏറ്റതിന്റെ നാലാം വാർഷികമാണ് മെയ് 25. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് 75 വയസ് തികയുകയുമാണ്. അറുപതാം പിറന്നാളിൽ മോഹൻ ലാലിനു ആശംസ അർപ്പിച്ചവരുടെ മുൻപന്തിയിൽ പിണറായി ഉണ്ടായിരുന്നെങ്കിലും തന്റെ പിറന്നാളോ സർക്കാരിന്റെ അഞ്ചാം പിറന്നാളോ ആഘോഷിക്കേണ്ട എന്നാണ് തീരുമാനം.
 
ഇങ്ങിനെയൊക്കെ ആണെങ്കിലും വാഷിങ്ങ്ടൺ പോസ്റ്റിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച പത്ത് ദിനപത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ലണ്ടനിലെ ദി ഗാർഡിയൻ  കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് ലേഖനം എഴുതി. തൊട്ടു പിന്നാലെ ബിബിസി  അവരെ കടത്തി വെട്ടി.  മെയ് 22 ലെ ന്യൂ യോർക്ക് ടൈംസിൽ  ''നാലു പേരുടെ മരണ"വുമായി കേരളം ആകാശത്തോളം ഉയർന്നു നിൽക്കുന്നതായി അമാൻഡ ടോഡ്  ലേഖനം എഴുതി.

അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യമ്പോൾ വളരെ പിന്നിൽ നിൽക്കുന്ന കേരളം മരണനിരക്ക് നാമമാത്രമായി പിടിച്ചു നിറുത്തിയത് അദ്‌ഭുതകരമാണെന്നാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ ഇക്കോണമി പ്രൊഫസ്സർ പവിത്ര സുര്യനാരായണനെ  ഉദ്ധരിച്ചുകൊണ്ട് അമാൻഡ പറയുന്നത്. കൊളംബിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ ആളാണ് പവിത്ര.

നിപ്പായും പ്രളയവും ഉണ്ടായിട്ടും കഴഞ്ഞ വർഷം നാൽപ്പതിനായിരം കോടി രൂപയുടെ വരുമാനം  ഉണ്ടാക്കിത്തന്ന ടൂറിസം വീണ്ടും പച്ച പിടിക്കുമെന്നു ട്രാവൽ ആൻഡ് ടൂറിസം വ്യവസായികൾ ആശിക്കുന്നു. മാരക രോഗത്തെ അതിജീവിച്ച ലോകത്തിലെ ചുരുക്കം ചില മേഖലകളിൽ ഒന്നെന്ന നിലയിൽ കേരളത്തിന് പ്രതീക്ഷക്കു വകയുണ്ടെന്നാണ് അവരുടെ പക്ഷം.

പത്രത്തിലും ടെലിവിഷനിലും കേരളത്തെ പ്രകീർത്തിക്കാൻ ആധാരമാക്കിയത് കേരള ആരോഗ്യമന്ത്രി കെകെ ശൈലജയുമായുള്ള അഭിമുഖത്തെയാണ്. രണ്ടിലും വേണ്ടത്ര ഡാറ്റയുടെ പിൻ ബലത്തോടെ ശൈലജ ടീച്ച ർ തകർത്തു വാരി.  ലോകമലയാളികളുടെ ഡാർലിംഗ് ആയി; ഗാർഡിയൻ ലേഖിക ലോറാ ഏഷ്യനെറ് ന്യൂസ്  സ്പിന്നി പറഞ്ഞതുപോലെ കേരളീയരുടെ റോക്സ്റ്റാർ ആയി മാറി.

ടെലിവിഷൻ അഭിമുഖങ്ങളിലെ ആങ്കർമാരിൽ ഒരാൾ സ്ത്രീയും ഒരാൾ പുരുഷനും ആയിരുന്നു. സ്ത്രീ ടീച്ചറുടെ മറുപടികൾ ക്ഷമയോടെ കേട്ടു. 35  മില്യൺ ജനങ്ങളിൽ നാലു പേരല്ലേ അണുവിന് കീഴടങ്ങിയുള്ളു എന്ന് രണ്ടു പേരും ആവർത്തിച്ചപ്പോൾ ടീച്ചറുടെ മറുപടി കുറിക്കു കൊള്ളുന്നതായിരുന്നു.

മലയാളികൾ മൂന്ന് പേരെ മരിച്ചുള്ളു. നാലാമത്തെയാൾ ആശുപത്രികൾ കുറവായ കേന്ദ്ര ഭരണപ്രദേശമായ ഗോവയിൽ നിന്ന് കേരളത്തിൽ ചികിത്സതേടി വന്നതാണ്. അയാളെ ഗോവയുടെ കണക്കിലാണ് പെടുത്തേണ്ടത്. അഥവാ കേരളത്തിന്റെ കണക്കിൽ പെടുത്തണമെന്നു കേന്ദ്രത്തിനു  നിര്ബന്ധമുണ്ടെങ്കിൽ അതിനും വിരോധമില്ല.

(ഇവിടെ ടീച്ചർക്ക് തെറ്റി. കേരളത്തിനുള്ളിൽ കിടക്കുന്ന കേന്ദ്രഭരണപ്രദേശം മയ്യഴിക്കു പകരം ഗോവ എന്നു പറഞ്ഞു പോയതാണ്. "ആശുപത്രികൾ ഇല്ലാത്ത ഗോവ" എന്ന പരാമർശം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രതിഷേധത്തിന് കാരണമായി. തെറ്റ് സമ്മതിച്ചു മാപ്പിരന്നു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടാണ് പ്രശ്നം തീർത്തത്. എന്നാൽ  മഹാരാഷ്ട്രത്തിൽ നിന്ന് വന്ന ഒരു  73 കാരി ചാവക്കാട്ട് മരിച്ചതോടെ കേരളത്തിലെ മരണ സംഖ്യ നാലായി ഉയരുകയും ചെയ്തു).

ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും മലയാളികൾ ഓടിയടുക്കുമ്പോൾ    കാര്യങ്ങൾ  കൈവിട്ടു പോകില്ലേ എന്ന് ആശങ്കയുണ്ടെന്നു  സമർഥിക്കാൻ ടീച്ചർ കത്തിക്കയറുമ്പോൾ ബിബിസിയുടെ പുരുഷ ആങ്കർ സമയം കഴിഞ്ഞു എന്ന് പറഞ്ഞു കട്ട് ചെയ്തു നന്ദി പറഞ്ഞു  അവസാനിപ്പിച്ചു.. തിരികെ ഒരു താങ്ക്സ് ;പറയാനോ സ്വതസിദ്ധമായ പൂപ്പുഞ്ചിരി സമ്മാനിക്കാനോ ടീച്ചർ മറന്നും പോയി.  പ്രകടനം ഗംഭീരം ആയിരുന്നു.

ഒരുപക്ഷെ ഗാർഡിയൻ പ്രകടനത്തിന് ടീച്ചറെ അഭിനന്ദിച്ച ശശി തരൂർ മാത്രമുണ്ടാകും കേരളത്തിൽ ടീച്ചറെ കടന്നുവെട്ടാൻ.! "ടീച്ചറുടെ പേരിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു," യുകെ മലയാളി.കോം എഡിറ്റർ ബാലഗോപാൽ പ്രതികരിച്ചു.

കണ്ണൂർ വിമാനത്താവളത്തിനടുത്ത് മട്ടന്നൂരിലെ ഒരു ശുദ്ധ ഗ്രാമത്തിൽ ജനിച്ച് കെമിസ്ട്രിയിൽ ബിഎസിയും ബിഎഡും നേടി ഹൈസ്കൂൾ അദ്ധ്യാപികയാ‌യിരുന്ന ശേഷം കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ  നിന്ന് നിയമസഭയിലേക്ക് ജയിച്ചു വന്ന ശൈലജ ടീച്ചർ (63) കേരളത്തിലും  മാധ്യമങ്ങളുടെ ഓമനയാണ്.

മുഖ്യമന്ത്രി പിണറായിയുടെ അരുമയാണെങ്കിലും ചിലപ്പോഴൊക്കെ അദ്ദേഹം കാണിക്കുന്ന മാതിരി  മാധ്യമങ്ങളോട് കലഹിക്കാൻ ടീച്ചറെ കിട്ടില്ല. അടുത്തകാലത്തു അദ്ദേഹം തന്നെ എത്ര മറിപ്പോയി എന്ന് കൊറോണക്കാലത്ത് എല്ലാ ദിവസവും അദ്ദേഹം നടത്തുന്ന പത്രസമ്മേളനങ്ങൾ തെളിയിക്കുന്നുണ്ടല്ലോ.

പിണറായിയുടെ വലത്ത് ഭാഗത്തിരുന്നു ഒരു ഡയറിയിൽ പലതും കുത്തിക്കുറിക്കുന്ന ശൈലജ ടീച്ചറുടെ മുഖത്ത് നിഴലിക്കുന്ന വികാരഭാവാദികൾ  മുഖാവരണത്തിനുള്ളിലായതിനാൽ ബഹുജനത്തിനോ മാധ്യമപ്രവർത്തകർക്കോ തിരിച്ചറിയാൻ കഴിയുന്നില്ല.

കോവിഡ്  കൊണ്ട് നട്ടംതിരിയുന്ന മഹാരാഷ്ട്രത്തിലെ ആരോഗ്യമന്ത്രി രാജേഷ് ടോപ്പേയാണ് ഏറ്റവും ഒടുവിലായി ശൈലജയുടെ സഹായം തേടിയത്. മാക്സിമം സിറ്റി എന്നു വിളിക്കുന്ന ലോകത്തിലെ ഏറ്റവും ആൾത്തിരക്കുള്ള മുബൈയിൽ എങ്ങനെ അണുവിനെ ചെറുക്കാൻ ആവും എന്നാണ് രാജേഷിനു അറിയാനുണ്ടായിരുന്നത്.

രോഗബാധയുള്ള മേഖലകളിൽ അടിവേരുതൊട്ടു പരിശോധന നടത്തണം, രോഗലക്ഷണമുള്ളവരെ വേർതിരിച്ച് ആശുപതിയിലോ പ്രത്യേകം വേർതിരിച്ച സ്ഥലങ്ങളിലോ വീടുകളിൽ തന്നെയോ കർശനമായ ക്വാറന്റൈനിൽ പാർപ്പിക്കുക. സ്‌റവ പരിശോധന   വ്യാപകമാക്കുക എന്നു ടീച്ചർ ഉപദേശിച്ചു.

ഡൽഹിയിലെ പ്രസിദ്ധമായ സെന്റ് സ്റ്റീഫൻസ് കോളേജ് ആരോഗ്യരക്ഷാ മാനേജ്‌മെന്റ് സംബന്ധിച്ച് ‌ സംഘടിപ്പിച്ച വെബ് സെമിനാറിലും മുഖ്യ ആകർഷണം ശൈലജ ടീച്ചറുടെ പ്രഭാഷണം ആയിരുന്നു.

കേരളത്തിന്റെ മികവ് അയൽ രാജ്യങ്ങളും പ്രയോജനപ്പെടുത്തുകയാണ്. 105 പേരുള്ള ഒരു മലയാളി മെഡിക്കൽ സംഘം ചാർട്ടർ ചെയ്ത ഒരു എമിറെസ്റ്സ് വിമാനത്തിൽ കഴിഞ്ഞ ദിവസം അബുദാബിയിലെത്തി.  ഇവരിൽ 70 പേർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സഹായിക്കാൻ വേണ്ടി പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട  ഡോക്ടർമാരും നഴ്സുമാരും പാരാ മെഡിക്കുകളും. ബാക്കി 30  പേർ അവധിക്കു കേരളത്തിലെത്തി കുടുങ്ങിപ്പോയ മെഡിക്കൽ വിദഗ്ദ്ധർ. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 88 മലയാളികളുടെ മറ്റൊരു സംഘം നേരത്തെ യുഎ  ഇ യിൽ എത്തിയിരുന്നു. ആപത്തുകാലത്ത് അയൽപക്ക സ്നേഹം  കടൽ കടന്നും എത്തുന്നതിന്റെ മകുടോദാഹരണമാണ് മലയാളി മെഡിക്കൽ സംഘങ്ങളുടെ  വരവെന്ന് ഇന്ത്യൻ അംബാസഡർ പവൻ കുമാർ വിശേഷിപ്പിച്ചു.

 അതിർത്തിചെക്പോസ്റ്റു വഴിയും ട്രെയിനിലും വിമാനത്തിലുമായി ദിവസേന ആയിരങ്ങൾ എത്തുബോൾ കേരളത്തിലെ സന്നാഹങ്ങൾ എത്രമാത്രം ഫലവത്താകും എന്നതാണ് കണ്ടറി
യേണ്ടത്. കെഎസ് ആർടിസി ബസുകളിൽ കൈകൊണ്ടു തൊടാതെ ടിക്കറ്റ് നൽകാനുള്ള  ഇലക്ട്രോണിക് ട്രാവൽ കാർഡുകൾ   ഏർ പ്പെടുത്തുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വിശേഷം. മോബൈൽ വഴി പണം അടച്ചു റീചാർജ് ചെയ്യാം.

കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)കേരളമാകെ ഹോട്സ്പോട്ട് ഭീഷണി;  ഭരണ വാർഷികത്തിൽ ന്യൂയോർക് ടൈംസിന്റെ വരവേൽപ്പ്  (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക