Image

കോവിഡ് മരണ വിവാദം; മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

Published on 23 May, 2020
കോവിഡ് മരണ വിവാദം; മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

മാഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശിയുടെ മരണം ലിസ്റ്റ് ചെയ്യുന്നതിനെ പറ്റിയുള്ള തര്‍ക്കം മുറുകുന്നു. 


മാഹി സ്വദേശി മെഹ്‌റൂഫിനെ കേരളത്തിന്റെ കോവിഡ് മരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. മരണത്തെചൊല്ലി വിവാദത്തിന് താല്‍പര്യമില്ലെന്നും കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.


കോവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റില്‍ മരിച്ചയാളെ ഉള്‍പെടുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇത് പാലിക്കാന്‍ കേരള സര്‍ക്കാരിന് ബാധ്യതയുണ്ട്, ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനം എടുക്കണമെന്നും പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളം ഇതിന് തയ്യാറല്ല.


  

കഴിഞ്ഞ മാസം 11ന് ആണ് മാഹി ചെറുകല്ലായി സ്വദേശി പി.മെഹ്‌റൂഫ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചത്. മാഹി, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായതിനാല്‍ മെഹ്‌റൂഫിന്റെ മരണം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേരള ആരോഗ്യവകുപ്പിന്റെ നിലപാട്. 


എന്നാല്‍ മരണം സംഭവിച്ചത് കണ്ണൂരിലായതിനാല്‍ മെഹറൂഫിന്റെ പേര് കേരളത്തിലെ കോവിഡ് മരണങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കേണ്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ മെഹ്‌റൂഫിന്റെ പേര് കേരളത്തിന്റെ കണക്കില്‍ ചേര്‍ത്തു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക