Image

ക്യൂബന്‍ മരുന്ന് ഫലം കാണുന്നു; ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനവും രോഗമുക്തരായി

Published on 23 May, 2020
ക്യൂബന്‍ മരുന്ന് ഫലം കാണുന്നു;  ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനവും രോഗമുക്തരായി
ഹവാന;കോവിഡ് 19 രോഗപ്രതിരോധത്തില്‍ സുപ്രധാന ചുവടുവെച്ച്‌ ക്യൂബ. ക്യൂബ വികസിപ്പിച്ചെടുത്ത രണ്ടുമരുന്നുകളുടെ ഉപയോഗം മൂലം ഒരാഴ്ച്ചയായി രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനംപേരും സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ അറിയിച്ചു.

ഏപ്രില്‍ മുതല്‍ ഉപയോഗിച്ച്‌ വരുന്ന ഇറ്റോലി സുമാബ് എന്ന മരുന്നും, വാതരോഗത്തിന് ഉപയോഗിക്കാന്‍ പരീക്ഷണത്തിലിരിക്കുന്ന മരുന്നുമാണ് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ക്യൂബയെ സഹായിച്ചത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. 

കോവിഡ് പരിശോധനയില്‍ ക്യൂബ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. രോഗവ്യാപനം തടയുന്നതിനും ക്യൂബ വിജയിച്ചിട്ടുണ്ട്. 11 മില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് 1916 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 200 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 81 പേരാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക