Image

ബെവ് ക്യു ആപ്പ് രൂപകല്പനചെയ്യാന്‍ ഏല്‍പ്പിച്ചത് സി.പി.എം സഹയാത്രികരെ, വന്‍ അഴിമതിയെന്ന് ചെന്നിത്തല

Published on 23 May, 2020
ബെവ് ക്യു ആപ്പ് രൂപകല്പനചെയ്യാന്‍ ഏല്‍പ്പിച്ചത് സി.പി.എം സഹയാത്രികരെ,  വന്‍ അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബെവ് ക്യു അപ്പിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ അഴിമതിക്ക് കളമൊരുങ്ങുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആപ്പ് രൂപകല്പനചെയ്യാന്‍ സി.പി.എം സഹയാത്രികന്റെ കമ്ബനിയെയാണ് .സര്‍ക്കാര്‍ സംവിധാനങ്ങളെ ഒഴിവാക്കി ഇൗ കമ്ബനിയെ തിരഞ്ഞെടുത്തത് ആരാണ്. നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണം.ഇക്കാര്യമാവശ്യപ്പെട്ട് മന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ട്. ആപ്പ് ഉണ്ടാക്കാന്‍ വേണ്ടത് കേവലം പത്തുലക്ഷം രൂപയാണ്. 


എന്നാല്‍ ഒരു ടോക്കണ് അമ്ബത് പൈസയാണ് കമ്ബനിക്ക് നല്‍കേണ്ടത്. ഇതിലൂടെ യാതൊരു ചെലവുമില്ലാതെ കമ്ബനിക്ക് പ്രതിമാസം മൂന്നുകോടിരൂപയാണ് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനം എന്തിനാണെന്ന് വ്യക്മാക്കണം.

ആപ്പ് വൈകുന്നത് മുന്‍പരിചയമില്ലാത്തവരെ ഏല്‍പിച്ചതിനാലാണ്. ഐടി വകുപ്പ് അഴിമതി കൊടികുത്തി വാഴുന്നയിടമാണ്. .സ്പ്രിന്‍ക്ളറില്‍ ഒാഡിറ്റ് വേണം. തങ്ങള്‍ക്കുകിട്ടിയ ഡേറ്റ നശിപ്പിച്ചു എന്ന് സ്പ്രിന്‍ക്ളര്‍ പറയുന്നതില്‍ വിശ്വാസമില്ല-ചെന്നിത്തല പറഞ്ഞു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക