Image

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകള്‍ ജൂലൈയില്‍

Published on 22 May, 2020
ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകള്‍ ജൂലൈയില്‍
ന്യൂഡല്‍ഹി: അവശേഷിക്കുന്ന ഐ.സി.എസ്.ഇ. (10 ാം ക്ലാസ്), ഐ.എസ്.സി (12 ാം ക്ലാസ്) പരീക്ഷകള്‍ ജൂലൈയില്‍ നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഐ.സി.എസ്.ഇ. (10 ാം ക്ലാസ്) പരീക്ഷകള്‍ ജൂലൈ 2 മുതല്‍ 12 വരെയും ഐ.എസ്.സി (12 ാം ക്ലാസ്) പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 14 വരെയുമാണ് നടക്കുക. ലോക്ഡൗണ്‍ കാരണം മാറ്റിവെച്ച പരീക്ഷകള്‍ നടത്താനുള്ള ടൈം ടേബിള്‍ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) പുറത്തുവിട്ടു.

വിദ്യര്‍ഥികള്‍ മാസ്കും സാനിറ്റൈസറും കൊണ്ടുവരണം. ഗ്ലൗസ് വേണമെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ബോര്‍ഡ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക