Image

ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ 12000, മരണം 200 കടന്നു

Published on 22 May, 2020
ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ 12000, മരണം 200 കടന്നു
ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ ആശങ്കയുയര്‍ത്തി കോവിഡ്19 കേസുകളുടെ എണ്ണം അതിവേഗം ഉയരുന്നു. വെള്ളിയാഴ്ച പുതുതായി 660 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം 12000 കടന്നു. ഇതുവരെ ഒറ്റദിവസം രേഖപ്പെടുത്തിയ ഉയര്‍ന്നനിരക്ക്. പുതുതായി 14 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 200 കടന്നു. ജൂലായ്ഓഗസ്റ്റില്‍ മാസങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാനിടയുണ്ടെന്ന് പ്രതിരോധസമിതിയുടെ അധ്യക്ഷനായ ഡോ. എസ്.കെ. സരിന്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍, 6,214 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 5,897 പേര്‍ രോഗമുക്തി നേടി. കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 79 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍, ഡല്‍ഹി പൂര്‍ണമായി റെഡ് സോണിലാണ്. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍വേണ്ടി റെഡ് സോണ്‍ പുനഃക്രമീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 25 ലക്ഷത്തിലധികം പേര്‍ സഞ്ചരിക്കുന്ന ഡല്‍ഹി മെട്രോ സര്‍വീസും വൈകാതെ പുനഃരാരംഭിക്കാനുള്ള നീക്കത്തിലാണ്.

*മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റദിവസം കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വെള്ളിയാഴ്ച രോഗം ബാധിച്ചവരുടെ എണ്ണം 2940 ആണ്. ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം രണ്ടായിരത്തിലധികം ആകുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 44,000 കടന്നു. വെള്ളിയാഴ്ച 63 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1500 കടന്നു.

വിലെ പാര്‍ലെ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചതോടെ കോവിഡ് ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം 16 ആയി. 278 പോലീസുകാര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക