Image

മുഖ്യമന്ത്രിയുടെ സമ്മേളനം ഇന്ന് (ശനി); ഫോമാ പങ്കെടുക്കില്ല

Published on 22 May, 2020
മുഖ്യമന്ത്രിയുടെ സമ്മേളനം ഇന്ന് (ശനി); ഫോമാ പങ്കെടുക്കില്ല
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ശനി) രാവിലെ 10:30 -നു അമേരിക്കന്‍ മലയാളികളുമായി നടത്തുന്ന സും മീറ്ററിംഗില്‍ ഫോമാ ഔദ്യോഗികമായി പങ്കെടുക്കുന്നതല്ലെന്നു  പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡണ്ട് വിന്‍സന്റ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണചാന്‍പറമ്പില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.  

ഔദ്യോഗികമായി ഫോമക്ക് ക്ഷണമൊന്നും കിട്ടാത്തതിനാലാണിതെന്നു പ്രസിഡന്റ് മറ്റു ഭാരവാഹികള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. തങ്ങളെ മീറ്ററിംഗില്‍ നിന്ന് ഒഴിവാക്കിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിയിച്ചിരുന്നു.

ഇക്കാര്യം നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സില്‍ മെമ്പേഴ്സ്, സംഘടനാംഗങ്ങള്‍ എന്നിവരെ അറിയിക്കുകയാണെന്നു സന്ദേശത്തില്‍ പറയുന്നു. ഫോമാ ഔദ്യോഗികമായി മീറ്ററിംഗിലേക്കില്ല.

കേരള മുഖ്യമന്ത്രി എല്ലാവരുടെയും പ്രതിനിധി ആയിരിക്കെ ഒരു സംഘടനക്കു മാത്രം പ്രധാന്യം നല്‍കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്തതായാണ് ഫോമാ നേതൃത്വം വിലയിരുത്തുന്നത്.

നോര്‍ക്കയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം. നോര്‍ക്കയുടെ ഡയറക്ടര്‍ എന്ന നിലയില്‍ ഡോ. കെ. അനിരുദ്ധനാണ് മുഖ്യ സംഘാടകന്‍. എങ്കിലും ഫൊക്കാന ആണു സമ്മേളനം നിയന്ത്രിക്കുന്നതെന്നു ഫോമാ നേത്രുത്വം കരുതുന്നു.

അതേ സമയം, കഴിഞ്ഞയാഴ്‌ കേന്ദ്രമന്ത്രി വി. മുരളീധരനുമായി സൂം മീറ്റിംഗ് നടത്തിയത് ഫോമയാണ്. അന്നു മറ്റു സംഘടനകള്‍ക്ക് അവിടെ പ്രാധാന്യമില്ലായിരുന്ന കാര്യം ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ അത് അമേരിക്കന്‍ മലയാളികള്‍ക്കായി ഫോമാ തന്നെ സംഘടിപ്പിച്ച മീറ്റിംഗ് ആയിരുന്നുവെന്നു ഫോമാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മറ്റൊരു സംഘടനയേയും വിളിച്ചില്ല. എങ്കിലും എല്ലാവര്‍ക്കും പങ്കെടുക്കാനും സംസാരിക്കാനും അവസരം നല്കി.

ഇന്ത്യന്‍ പൗരത്വമുള്ളവരുടെ ഒ.സി.ഐ കാര്‍ഡുള്ള കുട്ടികളെ വന്ദേഭാരത് മിഷനില്‍ കൊണ്ടു പോകണമെന്നത് അന്നത്തെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. അതു സാധിതമായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു ജോസ് ഏബ്രഹാം പറഞ്ഞു.

എന്തായാലും വിദേശത്തുള്ളവരുടെ തിരിച്ചു പോക്കും മറ്റും കേന്ദ്ര വിഷയങ്ങളാണ്. പക്ഷെ പ്രവാസികള്‍ ആവശ്യപ്പെടുന്ന പല കാര്യങ്ങളിലും സമ്മേര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടാം.

മുഖ്യമന്ത്രിക്ക് ഇന്ന് 75 വയസ് തികയുകയാണെന്ന വിശേഷവുമുണ്ട്. 
Join WhatsApp News
V. Philip 2020-05-22 21:44:54
Fomaa leaders , Thanks for taking this bold step.
Palakkaran 2020-05-22 21:58:19
നല്ല കാര്യം.ഇതിൽ നിന്നും ഒരു കാര്യം മനസിലായി ഈ സംഘടനകൾ നടത്തുന്ന സൂം പ്രഹസനങ്ങൾ നാട്ടുകാരെ കാണിക്കാൻ വേണ്ടി തികച്ചും ആത്മാർത്ഥതയില്ലാതെ നടത്തുന്നതാണ്. ആവശ്യക്കാർക്ക് ഇതിൽ പങ്കെടുക്കാമല്ലൊ, അതിന് ഫോമ, ഫൊക്കാന വകഭേദം എന്തിന്. ഇവരാരും പങ്കെടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുണ്ടൂരി പോകുമോ. തനി സ്വരൂപങ്ങൾ വെളിയിൽ വരുന്നു കഷ്ടം!
ഫോമൻ 2020-05-22 21:58:43
അമേരിക്കൻ പ്രവാസി മലായാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിനെ (ഫോമാ) തഴഞ്ഞുകൊണ്ട് മുഖ്യമന്ത്രി സംവദിക്കാൻ ഉദ്ദേശിക്കുന്നത് ആരുമായാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകളെ ബന്ധപ്പെടുത്തി കൊണ്ടു പ്രവർത്തിക്കുന്ന ഏറ്റവും വലിയ നെറ്റ്‌വർക്കിനെ മനപൂർവം ഒഴിവാക്കുന്നത് ഈ കോവിഡ് കാലത്ത് സർക്കാരിന്റെ പ്രതിശ്ചായയെ ബാധിക്കും. പൊതുപ്രവർത്തകരുടെ ഈഗോ, പത്രത്തിൽ ഇവരുടെ പടം, തനിക്ക് സർക്കാരിലുള്ള സ്വാധീനം മുതലായവ തുറന്നുകാട്ടുവാനുള്ള അവസരം അല്ലിത്. ഇവിടെയുള്ള എല്ലാ തുറകളിലും ജീവിക്കുന്ന മലയാളികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ത്വജിക്കുന്ന ഇത്തരം കുൽസിത പ്രവർത്തനങ്ങൾ സംഘാടകർ ദയവായി ഇത്തവണത്തേക്ക് മാറ്റിവെയ്ക്കണം.
Kidu 2020-05-22 22:09:11
Not bold step, but shame. Who cares whether they participate or not!
സാധാരണകാരനായ പ്രവാസി 2020-05-22 22:47:31
ഫൊക്കാന ഫോമാ വേൾഡ്‌മലയാളീ ആരായാലെന്തു അവരുടെ ബഡായും ചോട്ടയും ആയ നേതാക്കൾ ഇതിൽ വരുന്നു വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്നു, പരസ്പ്പരം ചൊറിയുന്നു പോക്കുന്നു . ലഷോപലക്ഷം പൊതു ജനങ്ങൾക്കു എന്തു ഗുണം? ചുമ്മാ വേസ്റ്റ് ഓഫ് ടൈം. വരുന്ന മന്ത്രിയെ പോക്കുന്നു പുകഴ്ത്തുന്നു. അതുകേട്ടു അവരും പൊങ്ങിപ്പോകുന്നു. തിരിച്ചു അവരും നടത്തിപ്പുകാരെ പോക്കുന്നു ചൊറിയുന്നു. ശരിയല്ലേ അല്ലെങ്കിൽ പങ്കെടുക്കാത്തവർ ഒന്നു പങ്കെടുത്തു നോക്കു ഞാൻ പറയുന്നതു ശരിയല്ലെ എന്ന് അപ്പോൾ മനസിലാകും. മന്ത്രിയെ പൊക്കുന്ന സുഖിപ്പിക്കുന്ന ചോദിയം മാത്രം പാടുള്ളു. അല്ലാത്ത പക്ഷം നിങ്ങളെ മുട്ടു ചെയ്യും കുതിച്ചാടിക്കും. പലപ്പോഴും അവരെ സുഖിപ്പിക്കുന്ന ചോദ്യങ്ങൾ മുൻകൂറായി അയക്കുകയും വേണം. പിന്നെ ചുമ്മാ കുറെ കേരളാ സഭാ എംപിമാരും എം ൽ എ മാരുമുണ്ട് അവരെകൊണ്ടും ഒരു ഫലവുമില്ല. പിന്നെ മുഖ്യ മന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രതിദിന തള്ളു കേട്ടു മടുത്തു. ബിബിസി യിലെ പൊട്ട തള്ളും കണ്ടു. ഇനി ZOOM മീറ്റിംഗിൽ വേറെ തള്ളാൻ പൊക്കാൻ കൊണ്ടു വരുന്നു. ഇത്തരം പ്രഹസനങ്ങൾ സാധാരണക്കാരായ പ്രവാസികൾ തള്ളിക്കളയുകയാണ് വേണ്ടതു.
Gaurav 2020-05-22 22:47:52
അല്ല ഫോമൻ, ഫോമക്കാരും പേരെടുക്കാനല്ലെ മീറ്റിംഗുകൾ നടത്തുന്നത്, അല്ലാതെ മലയാളിയെ നന്നാക്കാനല്ലല്ലോ.
charummood Jose 2020-05-23 00:12:59
WILL YOU PLEASE STOP THIS ZOOM MAMMANKOM .ENOUGH IS ENOUGH. CROSSING THE LIMITS FOR CLAIM The CREDITS.
2020-05-23 00:26:17
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഈ പരിപാടിയിൽ ഫോമയുടെ നേതാക്കൾ പങ്കെടുക്കാതിരുന്നത് നല്ല തീരുമാനമാണ്. കുറഞ്ഞത് ഫോമാ നേതാക്കൻമാരുടെ കീറുവാണം കുറച്ചുകേട്ടാൽ മതിയല്ലോ. ഒരു സംഘടനയുടെ പോലും പേര് വയ്ക്കാതെ എല്ലാ അമേരിക്കൻ മലയാളികളെയും പങ്കെടുപ്പിച്ച് ഒരു മീറ്റിംഗ് നടത്താനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതത്രെ.അത്  കിട്ടിയതാകട്ടെ ഫൊക്കാന നേതാക്കൻമ്മാർക്കും.കേട്ടപ്പോൾ  ഇടിത്തീ വീണപോലെയായി ഫോമാ നേതാക്കന്മാർക്ക്. അല്ല അറിയാഞ്ഞിട്ട ചോദിക്കുകയാണ് അമേരിക്കൻ മലയാളികൾക്ക് എന്ത് വാഴക്കായാണ് മുഖ്യമന്ത്രി നൽകുക. കാള വാല് പൊക്കിയപ്പോഴേ അറിയാം കാശു കിട്ടാൻ കൈ നീട്ടാനുള്ള ചെപ്പടിവിദ്യയാണ് ഈ സൂം മീറ്റിംഗിന് പിന്നിലെന്ന്.അമേരിക്കൻ മലയാളികളെ സുഖിപ്പിക്കാൻ വേണ്ടി യുള്ള തന്ത്രം. ബി.ജെ.പി. ക്കാരനായ കേന്ദ്രമന്ത്രിയെ വച്ച് ഫോമക്കാരായ  ചില സംഘികൾ ഫോമയിൽ exclusive പരിപാടി നടത്തിയതാകാം ഫോമയ്‌ക്ക്‌ പാരയായത്. ഫൊക്കാനക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഫോമക്ക്കൂടി ഇടം കൊടുത്തപ്പോൾ ഫോമയുടെ പ്രസിഡന്റിനും സെക്രെട്ടരിക്കും ഇടം കൊടുത്തില്ലത്രേ. ഉടൻ കരഞ്ഞുകൊണ്ട് പിണറായിയുടെ ഓഫീസിൽ ഫാക്സ് അയച്ചു. പ്രതികരിക്കാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിൽ അന്വേഷിച്ചു. അപ്പോഴാണ് അറിയുന്നത് പരാതി വായിച്ചുപോലും നോക്കാതെ ചവറ്റുകുട്ടയിൽ ഇട്ടെന്ന്.ഉടൻ  ഫോമക്കാർ മോങ്ങി. ഞങ്ങൾ  മുണ്ടൂല മുഖ്യനോട് കൂട്ടുവേട്ടി എന്നൊക്കൊ.എന്തായാലും ബഹിഷ്‌കരണ തീരുമാനം വാർത്തയാക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോമയുടെ പേരുതന്നെ എടുത്തുകളഞ്ഞ. ഇനി ഫോമാ വേണ്ട ഫൊക്കാന മതിയെന്നാണ് മുഖ്യ മന്ത്രിയുടെഉപദേശകർ അദ്ദേഹത്തോട് പറഞ്ഞത്. നാളെ അറിയാം ഫോമയുടെ പേരും പോലും പിണറായി പറയുമോന്നു.  നാണമില്ലേ നിങ്ങൾക്ക് വലിഞ്ഞു കയറി ക്രെഡിറ്റ് എടുക്കാൻ നോക്കാൻ. നിങ്ങൾക്കെന്താ കൊമ്പുണ്ടോ? വേൾഡ് മലയാളിയുടെ യാതൊരു പരാതിയും കണ്ടില്ലല്ലോ. ഇതിപ്പം എല്ലാരും കൂടെ കയറി മെടഞ്ഞു ഒടുവിൽ മുഖ്യന് മിണ്ടാൻ നേരം കിട്ടുമോ എന്നാണറിയേണ്ടത്. ഒലക്കേടെ മൂട്ടിലെ സംഘടന പ്രവർത്തനം. കോവിഡ്കാലത്ത് ചത്തവരെ പോലും വിടാത്ത വെറും പെറുക്കി സംഘടനകളാണ് ഈ മലയാളായി സംഘടനകളെല്ലാം. ഇവമ്മാരെ നിരോധിക്കാൻ വല്ല നിയമവുമുണ്ടോ????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക