Image

ന്യു യോര്‍ക്ക് സിറ്റി ഒഴികെ അടുത്തയാഴ്ച തുറന്നേക്കും; ന്യു യോർക്കിൽ മരണം 106; ന്യു ജേഴ്‌സിയിൽ 146

Published on 22 May, 2020
ന്യു യോര്‍ക്ക് സിറ്റി ഒഴികെ അടുത്തയാഴ്ച തുറന്നേക്കും; ന്യു യോർക്കിൽ മരണം 106; ന്യു ജേഴ്‌സിയിൽ 146
ന്യു യോര്‍ക്ക് സിറ്റി ഒഴികെയുള്ള പ്രദേശങ്ങള്‍ അടുത്തയാഴ്ച തുറക്കാനായേക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു കോമോ. ആദ്യഘട്ടം തുറക്കലിനുള്ള മാനദണ്ഡങ്ങള്‍ സിറ്റി ഒഴികെയുള്ള പ്രദേശങ്ങളില്‍ വളരെ വേഗം പുരോഗമിക്കുന്നു. ഇപ്പോള്‍ ലോംഗ് ഐലാന്‍ഡ്, മിഡ് ഹഡ്സന്‍, ന്യു യോര്‍ക്ക് സിറ്റി എന്നീ റീജിയനുകളാണ് തുറക്കാനുള്ളത്. മറ്റ് എല്ലാ പ്രദേശങ്ങളും ഭാഗികമായി തുറന്നു.

സ്റ്റേറ്റില്‍ 109 പേര്‍ കൂടി വെള്ളിയാഴ്ച ഉച്ച വരെ മരിച്ചു. മരണ സംഖ്യ എല്ലാ ദിവസവും ഏറെക്കുറെ ഒരേ നിലയിലാണ് പോകുന്നത്. ആശുപത്രികളില്‍ 4800 -ല്‍ പരം പേരാണുള്ളത്. പുതുതായി ആശുപതിയിലായത് 225 പേര്‍.

അതെ സമയം കുട്ടികളില്‍ ബാധിക്കുന്ന അജ്ഞാത രോഗം മിസ്-സി യുവജനതക്കും വരുമെന്ന് കണ്ടെത്തിയത് കൂടുതല്‍ ഭീതിയായി

ഫെഡറല്‍ സഹായം ഒന്നും കിട്ടാത്ത ചെറുകിട ബിസിനസുകള്‍ക്കും നോണ്‍ പ്രൊഫിറ്റുകള്‍ക്കുമായി ലോണ്‍ നല്‍കുന്നതിനു 100 മില്യന്റെ ഫണ്ട് ഗവര്‍ണര്‍ പ്രഖ്യാപിച്ചു. വിശദവിവരങ്ങള്‍ കാണുക: 
https://esd.ny.gov/economic-recovery-covid-19-loans-small-businesses 


സെയില്‍സ് ടാക്‌സ് പലിശയും പെനാല്‍ടിയും അടക്കാനുള്ള തീയതി ജൂണ്‍ 22 വരെ നീട്ടി.

ഹെല്‍ത് ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവര്‍ക്കും മറ്റും ഹെല്ത്ത് ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ഇപ്പോഴും മാര്‍ഗമുണ്ടെന്നു ഗവര്‍ണര്‍ അറിയിച്ചു. താഴെ ക്ലിക്ക് ചെയ്യുക. https://nystateofhealth.ny.gov/
സ്റ്റേറ്റിലെ 36 സി.വി.എസ്. ഫാര്‍മസികളില്‍ ഡ്രൈവ് ത്രു കോവിഡ് ടെസ്റ്റിങ്ങ് ആരംഭിച്ചു

മെമ്മോറിയല്‍ ഡേ വീക്കെന്‍ഡിന് ന്യു യോര്‍ക്ക് സിറ്റിയിലെ ബീച്ചുകള്‍ തുറന്നു നല്‍കും. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്ന് ന്യു യോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

ന്യു ജേഴ്സി

ന്യു ജേഴ്സിയില്‍ കെട്ടിടങ്ങള്‍ക്ക് പുറത്തു ആളുകള്‍ക്ക് കൂട്ടം കൂടാവുന്നതിന്റെ പരിധി 10 ല്‍ നിന്ന് 25 ആക്കി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഉത്തരവിട്ടു. മുറിക്കുള്ളില്‍ ഒത്തുകൂടാവുന്നവരുടെ എണ്ണം 10 ല്‍ താഴെയായി തുടരും.

സ്റ്റേറ്റില്‍ രോഗബാധ കുറയുകയാണെങ്കിലും വെള്ളിയാഴ്ച ഉച്ച വരെ 146 പേര് മരിച്ചു. 151 പേരെ ആശുപത്രിയിലാക്കി. 3000 -ല്‍ പരം പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. സ്റ്റേറ്റില്‍ 152,000 -ല്‍ പരം പേര്‍ക്ക് രോഗബാധയുണ്ട്.

കണക്ടിക്കട്ടില്‍ 55 പേര്‍ മരിക്കുകയും 432 പേര്‍ക്ക് രോഗബാധ കണ്ടെത്തുകയും ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക