Image

കൊറോണക്കാലത്തെ കുടുംബ ബന്ധങ്ങൾ - കാപ്പിപ്പൊടി അച്ചനുമായി തുറന്ന സംവാദം

(രാജു ശങ്കരത്തിൽ, ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ പി.ആർ.ഓ) Published on 22 May, 2020
കൊറോണക്കാലത്തെ കുടുംബ ബന്ധങ്ങൾ - കാപ്പിപ്പൊടി അച്ചനുമായി തുറന്ന സംവാദം
ഫിലഡല്ഫിയ: കോവിഡ് -19 എന്ന ഭീകര മഹാമാരി നിമിത്തം വന്നുചേര്‍ന്നലോക് ഡൗണ്‍ - ക്വാറന്റീന്‍സമയങ്ങളില്‍ കുടുംബജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടായിട്ടുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒരു പരിധിവരെ അയവു വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി ഫോമാ മിഡ് അറ്റലാന്റിക്ക് റീജിയന്റെകമ്മ്യൂണിറ്റി ടാസ്‌ക്ക് ഫോഴ്സ് ആന്റ് ഹെല്പ്പ് ലൈനിന്‍ സംവാദം നടത്തുന്നു.

ലോക മലയാളികളുടെ മനസ്സില്‍ നര്‍മ്മത്തിന്റെയും വിജ്ഞാനത്തിന്റെയുംരസക്കൂട്ടുകള്‍ നിറച്ച കുടുംബ സദസ്സുകള്‍ക്ക് സ്വീകാര്യനായ കാപ്പിപ്പൊടിയച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലാണ് 'കൊറോണാക്കാലത്തെ കുടുംബ ബന്ധങ്ങള്‍ ' എന്ന വിഷയത്തെ ആസ്പദമാക്കിതുറന്ന സംവാദം നയിക്കുക.മെയ് 23 -ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ സൂം ലൈവ് മുഖേനയാണു സംവാദം.

ജെഫേഴ്‌സണ്‍ ഹെല്ത്ത് ഫ്രാങ്ക്‌ഫോര്‍ഡ് ക്യാമ്പസിലെ നഴ്സ് മാനേജര്‍ നിമ്മി ദാസ് ആണ് മോഡറേറ്റര്‍ .

ഈ ലോക് ഡൗണ്‍ കാലത്തെ ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളുടെയും ആത്മ നൊമ്പരങ്ങളുടെയും രോദനങ്ങളുടെയും നടുവിലൂടെ നാം ഉഴലുമ്പോള്‍ ഇത്തരം സ്‌നേഹ സ്പര്‍ശങ്ങളും, പ്രഭാഷണങ്ങളും, പരസ്പര സംവാദങ്ങളും വളരെ പ്രയോജനപ്രദമാകുമെന്ന് ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ബോബി തോമസ് വ്യക്തമാക്കി.

ഈ സൂം മീറ്റിങ്ങിൽ സംബന്ധിക്കുവാനായി 
https://us02web.zoom.us/j/7216349190 എന്ന ലിങ്ക് മുഖേന ജോയിൻ ചെയ്യാവുന്നതാണ്. 

Meeting ID: 721 634 9190+192294362866, 72163491910# US (New York)+13126266799,7216349190# US (Chicago)  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക