Image

ആരോഗ്യമേഖല ഉള്‍പ്പടെ പല മേഖലയിലും കേരളം ലോകത്തിന് മാതൃക: സാം പിട്രോഡ

Published on 22 May, 2020
ആരോഗ്യമേഖല ഉള്‍പ്പടെ പല മേഖലയിലും കേരളം ലോകത്തിന് മാതൃക: സാം പിട്രോഡ
തിരുവനന്തപുരം: ആരോഗ്യ രംഗത്തു കേരളം കൈവരിച്ച നേട്ടത്തിനു വര്‍ഷങ്ങളുടെ പാരമ്പര്യമെന്നു പ്രമുഖ സാങ്കേതിക വിദഗ്ധന്‍ സാം പിത്രോഡ.   ഈ പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കേരളത്തിന് ലോകത്തിനു തന്നെ മാതൃകയാകാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'കോവിഡിന് ശേഷമുള്ള ഇന്ത്യ:വെല്ലുവിളികളും മുന്‍ഗണനകളും'' എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ആരോഗ്യ രംഗത്തു കേരളം ഏറെ കാലമായി ചാംപ്യനാണ്. പല മേഖലയിലും  ലോകത്തിന് മാതൃകയാകാന്‍ കേരളത്തിനു കഴിയും. പുതിയ ആശയങ്ങളുടെ ലബോറട്ടറിയാകാന്‍ കേരളത്തിനു കഴിയണം.  .

കോവിഡിനു ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികള്‍ രാജ്യം ഒന്നാകെ ഏറ്റെടുക്കണമെന്നു അധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് സംസ്ഥാനത്തിന് ഇരുട്ടടിയാണ് നല്‍കിയതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.നിലവിലെ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം വിദേശത്തു നിന്നും മടങ്ങി വരുന്നവരുടെ സഹായവും സംസ്ഥാനത്തിനു നഷ്ടമാകുന്ന അവസ്ഥയാണ്.

ഈ രണ്ടു വെല്ലുവിളികളും സംസ്ഥാനം അതിജീവിച്ചേ മതിയാകൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മോഡറേറ്ററായിരുന്നു.  എം.കെ.രാഘവന്‍ എംപി, എംഎല്‍എ മാരായ കെ.സി ജോസഫ് വി.ഡി സതീശന്‍, റോജി. എം.ജോണ്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍, പ്രഫ. മേരി ജോര്‍ജ്, പ്രഫ. ഉമ്മന്‍ വി ഉമ്മന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ബി.എസ്.ഷിജു എന്നിവര്‍ പ്രസംഗിച്ചു.


Join WhatsApp News
വിദ്യാധരൻ 2020-05-22 11:07:39
കേരളത്തിൽ നന്മവരുന്നതിൽ സന്തോഷിക്കാത്തവരല്ല വിദേശത്തു ജീവിക്കുന്ന മലയാളികൾ . സാക്ഷരതയിൽ നൂറു ശതമാനം കൈവരിച്ച കേരളം എന്നൊക്കെ പറയുമ്പോൾ അഭിമാനം ഉണ്ടായിരുന്നു പക്ഷെ ഇക്കാലത്ത്, അവിടെ നിന്നും വിദേശ മലയാളികളെ പുച്ഛിച്ചും നിന്ദിച്ചും ഉണ്ടാക്കി വിടുന്ന വീഡിയോകൾ കാണുമ്പോൾ ദുഃഖം തോന്നുന്നു. സാക്ഷരത മാത്രംകൊണ്ട് സംസ്‍കാരം രൂപപ്പെടുകയില്ല . അതിനെ രൂപാന്തരപ്പെടുത്തിയെടുക്കാൻ കൂട്ടായ ശ്രമങ്ങൾ വേണം. ഒരു നേതാവ് വിചാരിച്ചാൽ കാര്യങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കില്ല . ജനങ്ങൾ സഹകരിച്ചാലേ അത് സാധ്യമാകുകയുള്ളു . "ഒരു രാജ്യത്തിന് നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നതിൽ ഉപരി നമ്മൾക്ക് രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നുള്ള" (JFK ) ചിന്ത വളർന്നാലേ ഒരു സംസ്കാരം രൂപാന്തരപ്പെടുകയുള്ളു. ഒരു കോവിഡിനെ പിടിച്ചു കെട്ടിയതുകൊണ്ട് നേരം വെളിക്കില്ല. അതിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ. പന്നിയും, എലിയും, പട്ടിയും, കോഴിയും , കൊതുകും അവരുടെ അധർമ്മത്തിൽ വ്യാപൃതരാണ് . ശുചിത്വബോധം വീടുകളിൽ ആരംഭിച്ച് ഗ്രാമങ്ങളിലൂടെ പട്ടണങ്ങളിൽ എത്തുമ്പോൾ, ഒരു രാജ്യം ആരോഗ്യമുള്ളതായി തീരും. അതുവരെ ആർക്കും അവകാശപ്പെടാൻ ആവില്ല ഞാൻ കോവിഡിനെ കീഴ്പ്പെടുത്തിയെന്ന് . കോവിഡ് പല രൂപഭാവങ്ങളിൽ 1960 തുടങ്ങി ഇവിടെയുണ്ട് . ഇനിയും അത് പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടും . പക്ഷെ ആ അണുക്കൾക്ക് വളരാനുള്ള വിളനിലം ഇല്ലായ്‌മ ചെയ്യുക എന്നതാണ് ഓരോ പൗരന്റെയും വെല്ലുവിളി . ഗാന്ധിജി പറഞ്ഞതുപോലെ, നമ്മുളുടെ മുറ്റം വൃത്തിയാക്കി അതാരംഭിക്കാം (അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയാതെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക