Image

കൊവിഡ് ബാധിച്ച ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി, മരണമടഞ്ഞതായി ആശുപത്രി അധികൃതര്‍

Published on 22 May, 2020
കൊവിഡ് ബാധിച്ച ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി, മരണമടഞ്ഞതായി ആശുപത്രി അധികൃതര്‍

ഹൈദരാബാദ്: കൊവിഡ് 19 ബാധിച്ച്‌ ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ കോളേജില്‍ (ജിഎച്ച്‌എംസി) മരണമടഞ്ഞ 42 കാരന്റെ മൃതദേഹത്തെ ചൊല്ലി കുടുംബവും ആശുപത്രി അധികാരികളും തമ്മില്‍ വാക്കേറ്റം. ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായാണ് ഭാര്യയായ അലം പള്ളി മാധവി രംഗത്തെത്തിയത്. 


16 നാണ് കൊവിഡ് പോസിറ്റീവായ മുധുസൂദനെയും ഭാര്യ അലംപള്ളി മാധവിയെയും അവരുടെ രണ്ട് മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഭാര്യയും മക്കളും ഡിസ്ചാര്‍ജ് ആയപ്പോള്‍ അവര്‍ ഭര്‍ത്താവിനെക്കുറിച്ച്‌ ചോദിച്ചു, പക്ഷേ വെന്റിലേറ്ററിലാണെന്ന് അറിയിച്ചു.


എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കായതോടെയാണ് മാധവി ട്വീറ്ററിലൂടെ തന്റെ ഭര്‍ത്താവിനെ കാണാതായതായി അറിയിച്ചത്. ട്വീറ്റ് തെലങ്കാന മന്ത്രി കെ ടി രാമ റാവുവിനെ ടാഗ് ചെയ്യുകയും ചെയ്തു.


ഏപ്രില്‍ 30 ന് ജിഎച്ച്‌എംസിയിലേക്ക് മാറ്റുന്നതിനുമുമ്ബ് മധുസൂദനനെ കിംഗ് കോട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്നും ആശുപത്രി അധികൃതര്‍ സംസ്‌കാരം നടത്തിയതായും അറിയാന്‍ കഴിഞ്ഞതായി അവര്‍ ട്വീറ്റ് ചെയ്തു. താമസിക്കാതെ, ജിഎച്ച്‌എംസിയിലെ സൂപ്രണ്ട് തന്നെ കാര്യം വ്യക്തമാക്കി. മധുസൂദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിറ്റേന്ന് മെയ് 1 ന് മരണമടഞ്ഞതായും സൂപ്രണ്ട് പറഞ്ഞു. 


കുടുംബാംഗങ്ങളെ അറിയിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മൃതദേഹം ആശുപത്രി അധികൃതര്‍ സംസ്‌കരിച്ചുവെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച്‌ അറിയിച്ചിട്ടില്ലെന്നും ശവസംസ്‌കാരത്തിന് മുമ്ബ് ആരും അനുമതി വാങ്ങിയിട്ടില്ലെന്നും മാധവി പറഞ്ഞു. തിരിച്ചറിയല്‍ പ്രക്രിയയെക്കുറിച്ച്‌ മറ്റ് കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.


കൊവിഡ് 19 വൈറസ് ബാധിക്കുന്നതിന് മുമ്ബ് മധുസൂദന് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നിവ ബാധിച്ചതായി ജിഎച്ച്‌എംസി സൂപ്രണ്ട് വ്യക്തമാക്കി. കുടുംബത്തിന് കഴിയുന്നില്ലെങ്കില്‍ ആശുപത്രി സാധാരണയായി ശവസംസ്‌കാരം നടത്താറുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. 


കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കുകയും മൃതദേഹം പൊലീസിന് കൈമാറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മധുസൂദന്റെ ഇളയ സഹോദരന് രോഗം പിടിപെട്ടതിനെത്തുടര്‍ന്ന് ആലമ്ബള്ളി കുടുംബത്തിലെ 15 പേര്‍ക്ക് രോഗം പിടിപെട്ടതായും കുടുംബം അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ പോയതായും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക