Image

കോവിഡ്​ ബാധിതരെ ഖബര്‍സ്ഥാനില്‍ സംസ്​കരിക്കുന്നത്​ തടയണമെന്ന ഹരജി തള്ളി

Published on 22 May, 2020
കോവിഡ്​ ബാധിതരെ ഖബര്‍സ്ഥാനില്‍ സംസ്​കരിക്കുന്നത്​ തടയണമെന്ന ഹരജി തള്ളി

മുംബൈ: കോവിഡ് ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹം ഖബറടക്കുന്നതിനെതിരെ നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. ബാന്ദ്ര ഖബര്‍സ്​ഥാനില്‍ സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസിയായ പ്രദീപ് ഗാണ്ടിയുടെ നേതൃത്വത്തിലാണ്​ ഹരജി നല്‍കിയിരുന്നത്​.


മൃതദേഹം ദഹിപ്പിക്കാതെ സംസ്​കരിക്കുന്നത്​ കോവിഡ്​ പകരാന്‍ ഇടയാക്കുമെന്നായിരുന്നു ഇവരുടെ വാദം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷ​​െന്‍റ (ബിഎംസി) തീരുമാനം പിന്‍വലിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത്​ അശാസ്​ത്രീയ ആരോപണമാണെന്ന്​ ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് എസ്. എസ്​ ഷിന്‍ഡെ എന്നിവര്‍ വ്യക്​തമാക്കി.


മൃതദേഹങ്ങള്‍ കുഴിച്ചിട്ടാല്‍ രോഗം പടരുമെന്ന വാദം ലോകാരോഗ്യ സംഘടനയോ കേന്ദ്ര സര്‍ക്കാറോ അംഗീകരിക്കുന്നി​ല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് രോഗികളെ സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബി.എം.സിക്ക് നിര്‍ദേശം നല്‍കി.

ഏപ്രില്‍ 13ന് ബാന്ദ്രയില്‍ ഖബറടക്കാന്‍ കൊണ്ടുവന്ന മൃതദേഹം ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മറ്റൊരിടത്തേക്ക്​ കൊണ്ടുപോയിരുന്നു.


ഇതിനുപിന്നാലെ, കൊറോണ ബാധിച്ച്‌​ മരിക്കുന്നവരെ മതം നോക്കാതെ ദഹിപ്പിക്കണമെന്നും കുഴിച്ചിടരുതെന്നും മാര്‍ച്ച്‌ 30 ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഏറെ വിവാദമായ ഈ ഉത്തരവ്​ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട്​ പിന്‍വലിച്ചു. പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം വിസ്​തൃതിയുള്ള ശ്​മശാനത്തില്‍ മാത്രമാണ്​ സംസ്​കരിക്കാന്‍ അനുമതി നല്‍കുന്നത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക