Image

വിദേശത്ത് കുടുങ്ങിയവരെ ഇന്ത്യയിലേക്കെത്തിക്കാന്‍ ഇനി ഇന്‍ഡിഗോ എയര്‍ലൈന്‍സും

Published on 22 May, 2020
വിദേശത്ത് കുടുങ്ങിയവരെ ഇന്ത്യയിലേക്കെത്തിക്കാന്‍ ഇനി ഇന്‍ഡിഗോ എയര്‍ലൈന്‍സും

കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമാകാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സും. കോവിഡ് വ്യാപനം മൂലം വിദേശത്ത് കുടുങ്ങിയവരെ ഇന്ത്യയിലേക്കെത്തിക്കാന്‍ ഇനി ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വ്വീസ് നടത്തും. ഗള്‍ഫില്‍നിന്ന് 97 സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുക.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്പനികള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പ്രഖ്യാപനം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി സൗദി നിന്ന് 36 ഉം ഖത്തറില്‍ നിന്ന് 28 ഉം കുവൈറ്റില്‍ നിന്ന് 23 ഉം ഒമാനില്‍ നിന്ന് 10 ഉം വീതം സര്‍വ്വീസുകളാകും ഇന്‍ഡിഗോ നടത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക