Image

ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിന്‌ പരിധി നിശ്ചയിച്ച് കേന്ദ്രം

Published on 22 May, 2020
ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിന്‌ പരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിന്‌ പരിധി നിശ്ചയിച്ച് കേന്ദ്രം. ലോക്ക്ഡൗണിന് ശേഷം തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത മൂന്ന് മാസത്തേക്കാണ് ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലറും ഡിജിസിഎ പുറത്തുവിട്ടിട്ടുണ്ട്.

40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് 2000-6000 രൂപ വരെ ഈടാക്കും. മറ്റുവിശദാംശങ്ങള്‍ താഴെ. (ആദ്യം യാത്രയുടെ ദൈര്‍ഘ്യം മിനിട്ടില്‍, പിന്നീട് തുക)

  • 40-60 : 2500-7500
  • 90-120 : 3500-10,000
  • 120-150 : 4500-13000
  • 150-180 : 5500-15700
  • 180-210 : 6500-18600

ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറിന്റെ പൂര്‍ണരൂപം താഴെ

https://dgca.gov.in/digigov-portal/Upload?flag=iframeAttachView&attachId=130621785

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക